പ്രതിഷ്ഠ നശിപ്പിച്ചെന്നാരോപണം; വൃദ്ധനെ യുവാക്കള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചു

പ്രതിഷ്ഠ നശിപ്പിച്ചെന്ന് ആരോപിച്ച് വൃദ്ധനെ യുവാക്കള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചു. മധ്യപ്രദേശിലെ നീമുച്ച് ജില്ലയിലാണ് സംഭവം. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്.
വെള്ളിയാഴ്ച വൈകിട്ടാണ് സംഭവമുണ്ടായത്. മാനികാസ്വാസ്ഥ്യമുള്ള കമല്‍ ദാസ് എന്നയാളാണ് മര്‍ദനത്തിന് ഇരയായത്. വര്‍ഷങ്ങളായി നീമുച്ചിലെ ഒരു ശ്മശാന വളപ്പിലാണ് ഇയാള്‍ കിടന്നുറങ്ങുന്നത്. പ്രദേശത്തെ പ്രതിഷ്ഠ ഇയാള്‍ നശിപ്പിച്ചു എന്നാരോപിച്ച് ഒരാള്‍ കമല്‍ ദാസിനെ അടിക്കുകയായിരുന്നു. ഇതിന് പിന്നാലെ ആളുകള്‍ കൂട്ടമായി എത്തി ആക്രമിച്ചു. മര്‍ദിക്കുന്നതിനിടെ വൃദ്ധനെ ആളുകള്‍ നിലത്ത് വലിച്ചിഴക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
സംഭവത്തില്‍ കുറ്റക്കാരെ തിരിച്ചറിഞ്ഞെന്നും കടുത്ത നടപടിയെടുക്കുമെന്നും പൊലീസ് പറഞ്ഞു.
Story Highlights: mob violence, madhypradesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here