Advertisement

മുംബൈ മഴക്കെടുതി: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി

July 18, 2021
0 minutes Read

മഹാരാഷ്ട്രയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ട് ലക്ഷം രൂപ ധനസഹായമാണ് പ്രധാനമന്ത്രി ദുരിതാശ്വാസ ഫണ്ടില്‍ നിന്നും അനുവദിച്ചത്. ഇന്ന് പുലര്‍ച്ചെ പെയ്ത മഴയില്‍ ചെമ്ബൂരിലെ ഭാരത് നഗറിലാണ് അപകടമുണ്ടായത്. അപകടത്തില്‍ ഇതുവരെ 21 പേര്‍ മരണപ്പെട്ടു.

അതേസമയം, പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 15 പേരെ ഇവിടെ നിന്ന് രക്ഷപെടുത്തിയിട്ടുണ്ട്. കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളായ ചുനഭട്ടി, സിയോണ്‍, ദാദര്‍, ഗാന്ധി മാര്‍ക്കറ്റ്, ചെമ്ബൂര്‍, കുര്‍ള എല്‍ബിഎസ് എന്നിവിടങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. ട്രാക്കുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് സെന്‍ട്രല്‍ റെയില്‍വേയിലേയും വെസ്റ്റേര്‍ റെയില്‍വേയിലേയും ട്രെയിന്‍ സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചു.

സിഎസ്‌എംടിയ്ക്കും താനെയ്ക്കും ഇടയിലെ സര്‍വ്വീസുകളും നിര്‍ത്തിവെച്ചതായി സെന്‍ട്രല്‍ റെയില്‍വേ അറിയിച്ചു. അടുത്ത അഞ്ച് ദിവസം മഹാരാഷ്ട്രയില്‍ കനത്ത മഴയായിരിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top