റവന്യൂ വകുപ്പ് ഉദ്യോഗസ്ഥയുടെ ഗുഡ് സര്‍വീസ് എന്‍ട്രി റദ്ദാക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെ: കെ മുരളീധരന് എംപി

റവന്യൂ വകുപ്പ് അണ്ടര്‍ സെക്രട്ടറിയുടെ ഗുഡ് സര്‍വീസ് എന്‍ട്രി റദ്ദാക്കിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണ് കെ മുരളീധരന് എംപി. എന്നാല്‍ റവന്യൂമന്ത്രി ഇക്കാര്യം അറിഞ്ഞിട്ടുണ്ടോയെന്ന് അറിയില്ല. സിപിഎമ്മും സിപിഐയും തമ്മില്‍ എല്ലാ കാര്യങ്ങളിലും ധാരണയിലെത്തി. വല്യേട്ടന് സ്വര്‍ണം കടത്തിയപ്പോള്‍ ചെറിയേട്ടന് ചന്ദനം കടത്തിയെന്നും കെ മുരളീധരന് പരിഹസിച്ചു.
അതേസമയം ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് വിഷയത്തില്‍ രാഷ്ട്രീയ കാര്യ സമിതി ചേര്‍ന്ന് പാര്‍ട്ടി നിലപാട് തീരുമാനിക്കുമെന്ന്കെ മുരളീധരന് എം പി പറഞ്ഞു.പ്രതിപക്ഷ നേതാവ് വിഷയം നന്നായി പഠിച്ചയാളാണ്. ചില കാര്യങ്ങളില്‍ അദ്ദേഹം വ്യക്തത വരുത്തിയിട്ടുണ്ട്. യുഡിഎഫില്‍ അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്. എന്നാല്‍ എല്‍ഡിഎഫില്‍ വല്യേട്ടന് തീരുമാനിക്കുകയും മറ്റുള്ളവര്‍ അനുസരിക്കുകയും ചെയ്യുമെന്നും കെ മുരളീധരന് കോഴിക്കോട് പറഞ്ഞു.
Story Highlights: k muraleedharan, pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here