Advertisement

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്; യുഡിഎഫില്‍ ധാരണപിശക് ഇല്ലെന്ന് ഉമ്മന്‍ ചാണ്ടി

July 18, 2021
Google News 1 minute Read
ommen chandy

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ യുഡിഎഫില്‍ ധാരണപിശക് ഇല്ലെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എല്ലാ വശങ്ങളും പരിശോധിച്ച ശേഷം കൂടിയാലോചിച്ച് തീരുമാനമെടുക്കും. മുസ്ലിം ലീഗ് ഉന്നയിച്ച വിമര്‍ശനങ്ങള്‍ യുഡിഎഫ് വിശദമായി ചര്‍ച്ച ചെയ്യും. പാലോളി മുഹമ്മദ് കുട്ടിയുടെ പരാമര്‍ശങ്ങള്‍ക്ക് മറുപടി പറയുന്നില്ലെന്നും ഉമ്മന്‍ ചാണ്ടി. നല്ല പരിഹാരം കണ്ടെത്തും. യുഡിഎഫ് എല്ലാവരുമായി ചര്‍ച്ച ചെയ്‌തേ തീരുമാനമെടുക്കുവെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

അതേസമയം ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ രാഷ്ട്രീയ കാര്യ സമിതി ചേര്‍ന്ന് പാര്‍ട്ടി നിലപാട് തീരുമാനിക്കുമെന്ന് കെ മുരളീധരന്‍ എം പി പറഞ്ഞു.പ്രതിപക്ഷ നേതാവ് വിഷയം നന്നായി പഠിച്ചയാളാണ്. ചില കാര്യങ്ങളില്‍ അദ്ദേഹം വ്യക്തത വരുത്തിയിട്ടുണ്ട്. യുഡിഎഫില്‍ അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്. എന്നാല്‍ എല്‍ഡിഎഫില്‍ വല്യേട്ടന്‍ തീരുമാനിക്കുകയും മറ്റുള്ളവര്‍ അനുസരിക്കുകയും ചെയ്യുമെന്നും കെ മുരളീധരന്‍ കോഴിക്കോട് പറഞ്ഞു.

Story Highlights: minority scholarship, oommen chandy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here