Advertisement

കാർഗിൽ ദിനാഘോഷം; രാഷ്‌ട്രപതി ജൂലൈ 25 ന് കശ്മീരിലേക്ക്

July 18, 2021
1 minute Read

കാർഗിൽ വിജയ് ദിവസ് ആഘോഷത്തിനായി രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഈ മാസം 25 ന് കശ്മീരിലേക്ക് തിരിക്കും. ജൂലൈ 25 മുതൽ 27 വരെ രാഷ്‌ട്രപതി ജമ്മു കശ്മീരും ലഡാക്കും സന്ദർശിക്കും. കാർഗിൽ യുദ്ധ സ്മാരകവും അദ്ദേഹം സന്ദർശിക്കും. രാഷ്ട്രപതിയുടെ പരിപാടികൾ സംബന്ധിച്ച വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.

മോശം കാലാവസ്ഥയെ തുടർന്ന് 2019 ലെ രാഷ്ട്രപതിയുടെ കാർഗിൽ യുദ്ധ സ്മാരക സന്ദർശനം ഒഴിവാക്കിയിരുന്നു.

ജൂലൈ 26നാണ് കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യന്‍ സൈന്യത്തിന്‌റെ വിജയത്തിന്‌റെ 22-ാം വാര്‍ഷികം. ‘ഓപറേഷന്‍ വിജയ്’ ദൗത്യത്തിലൂടെയാണ്‌ 1999ല്‍ ഇന്ത്യന്‍ സൈന്യം പാകിസ്ഥാനെ കാർഗിൽ യുദ്ധത്തിൽ പരാജയപ്പെടുത്തിയത്. 1999 മേയിൽ ആരംഭിച്ച യുദ്ധം ജൂലൈയിലാണ് അവസാനിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top