പഞ്ചാബിൽ കോൺഗ്രസിലെ തർക്കം മുറുകുന്നു; ചേരിതിരിഞ്ഞ് എം.എൽ.എ.മാർ

പഞ്ചാബ് കോൺഗ്രസിലെ തർക്കം മുറുകുന്നു. മുഖ്യമന്ത്രി അമരീന്ദർ സിങും പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്ന നവജ്യോത് സിങ് സിദ്ധുവും തമ്മിലുള്ള തർക്കം കോൺഗ്രസ് എം.എൽ.എ.മാരെയും എം.പി.മാരെയും രണ്ടു തട്ടുകളിലാക്കി.
സിദ്ധു പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് വരുന്നതിനെ എതിർത്ത് അമരീന്ദർ സിങിനെ ഒരു വിഭാഗം എം.എൽ.എ.മാർ പിന്തുണച്ചപ്പോൾ പരമാവധി എം.എൽ.എ.മാരെ ഒപ്പം നിർത്താനുള്ള നീക്കത്തിലാണ് സിദ്ധു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മുപ്പതോളം എം.എൽ.എ.മാരുമായി സിദ്ധു കൂടിക്കാഴ്‌ച നടത്തി. ഇന്നും കൂടിക്കാഴ്‌ച തുടരുകയാണ്.
പഞ്ചാബിലെ കോൺഗ്രസ് രാജ്യസഭാ – ലോക്സഭാ എം.പി.മാർ യോഗം ചേർന്ന് ഹൈക്കമാൻഡിനെ കാണാനിരിക്കുകയാണ്. സിദ്ധുവിനെ പാർട്ടി അധ്യക്ഷനാക്കുന്നതിലെ എതിർപ്പ് അറിയിക്കാനാണ് ഇവർ സോണിയ ഗാന്ധിയെ സന്ദർശിക്കുന്നത്. അമരീന്ദർ സിങിന്റെ ഭാര്യയും ലോക്‌സഭാ അംഗവുമായ പ്രിനീത് കൗറിന്റെ നേതൃത്വത്തിലാണ് ഈ നീക്കം നടക്കുന്നത്.
സിദ്ധു കോണ്‍ഗ്രസ് എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെ 10 എംഎല്‍എമാര്‍ കഴിഞ്ഞ ദിവസം അമരീന്ദര്‍ സിങ്ങിന് തുറന്ന പിന്തുണയുമായി രംഗത്തെത്തി. അമരീന്ദര്‍ സിങ്ങിന് തുറന്ന പിന്തുണയുമായി രംഗത്തെത്തി. അമരീന്ദര്‍ സിങ്ങിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കരുതെന്ന് ഇവര്‍ കോണ്‍ഗ്രസ് അധ്യക്ഷയോട് ആവശ്യപ്പെട്ടു. ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് അടുത്തിടെ കോണ്‍ഗ്രസിലെത്തിയ സുഖ്പാല്‍ സിങ് ഖൈറയുടെ നേതൃത്വത്തിലായിരുന്നു ഇത്.
തെരഞ്ഞെടുപ്പിന് ആറ് മാസം ബാക്കി നിൽക്കെ പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന നടപടികൾ ത്തേരെഞ്ഞെടുപ്പിലെ സാധ്യതകലെ ദോഷകരമായി ബാധിക്കുമെന്ന് ഇവർ മുന്നറിയിപ്പ് നൽകി. സർക്കാരിനെതിരെ നിരവധി ട്വീറ്റുകൾ ചെയ്ത സിദ്ധു പരസ്യമായി മാപ്പ് പറയണമെന്നും ഇവർ ആവശ്യപ്പെട്ടു.
പാർട്ടിക്കുള്ളിലെ തർക്കം മുറുകുന്നതിനിടെ നിലവിലെ അധ്യക്ഷൻ സുനിൽ ജാഖർ പാർട്ടി എം.എൽ.എ.മാരുടെയും ജില്ലാ അധ്യക്ഷന്മാരുടെയും യോഗം നാളെ രാവിലെ വിളിച്ച് ചേർത്തിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here