Advertisement

സര്‍ജറിക്കായി സൂക്ഷിച്ച രണ്ട് ലക്ഷം രൂപ എലി കരണ്ടു; സഹായഹസ്തവുമായി മന്ത്രി

July 18, 2021
1 minute Read

സര്‍ജറിക്കായി സൂക്ഷിച്ച രണ്ട് ലക്ഷം രൂപ എലി കരണ്ടതോടെ സഹായഹസ്തവുമായി മന്ത്രി. തെലങ്കാനയിലെ മഹ്ബുബാബാദിലാണ് സംഭവം. പച്ചക്കറി കച്ചവടക്കാരനായ ബൊക്കയ്യ റെഡ്യ എന്നയാളുടെ പണമാണ് എലി കരണ്ടത്.നാല് ലക്ഷം രൂപയായിരുന്നു ഇദ്ദേഹത്തിന്റെ സര്‍ജറിക്ക് വേണ്ടിവന്നത്.
പച്ചക്കറി വിറ്റവകയില്‍ സ്വരൂപിച്ച രണ്ട് ലക്ഷത്തിനുപുറമേ പലരില്‍ നിന്നുമായി ബൊക്കയ്യ രണ്ട് ലക്ഷം കൂടി കടം വാങ്ങുകയായിരുന്നു. ഈ തുകയാണ് ബാഗിലാക്കി വീട്ടില്‍ സൂക്ഷിച്ചത്.

പണം എലി കരണ്ടതോടെ എന്ത് ചെയ്യുമെന്നറിയാത്ത അവസ്ഥയിലായി ബൊക്കയ്യ. എലി കരണ്ട പണവുമായി ബാങ്കിലെത്തിയപ്പോള്‍ മാറ്റിനല്‍കാന്‍ കഴിയില്ലെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു. റിസര്‍വ് ബാങ്കുമായി ബന്ധപ്പെടാന്‍ വഴിയുണ്ടോ എന്ന് അന്വേഷിക്കാനും പറഞ്ഞു.
സംഭവം പുറത്തറിഞ്ഞതോടെ ബൊക്കയ്യയ്ക്ക് സഹായവുമായി ആദിവാസി-വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി സത്യവതി റാഥോഡ് എത്തി. സര്‍ജറിക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പ് നല്‍കുകയും ചെയ്തു.

Story Highlights: rat destroyed money, telangana

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top