Advertisement

സിദ്ധുവിനെ കോൺഗ്രസ് അധ്യക്ഷനാക്കിയ നടപടി; പ്രതിഷേധം തുടർന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള വിഭാഗം

July 19, 2021
Google News 1 minute Read
Amarindar SIngh Navjot Sidhu

നവജ്യോത് സിദ്ധുവിനെ പഞ്ചാബ് കോൺഗ്രസ് അദ്ധ്യഷനാക്കിയ നടപടിയിൽ പ്രതിഷേധം തുടർന്ന് മുഖ്യമന്ത്രി അമരിന്ദർ സിംഗിന്റെ നേതൃത്വത്തിലുള്ള വിഭാഗം. സിദ്ധു മുൻപ് നടത്തിയ പ്രസ്താവനകൾക്ക് മാപ്പ് പറയണം എന്ന ആവശ്യത്തിൽ മാറ്റമില്ലെന്ന് അമരിന്ദർ സിംഗ് കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചു ക്യാപ്റ്റൻ അമരീന്ദറിന്റെ കടുത്ത എതിർപ്പ് അവഗണിച്ചാണ് നവജ്യോത് സിംഗ് സിദ്ധുവിനെ പഞ്ചാബിൽ കോൺഗ്രസ് അദ്ധ്യക്ഷനായി നിയോഗിച്ചത്.

എംഎൽഎമാരെ അടക്കം രംഗത്തിറക്കി സിദ്ധുവിനെ പാർട്ടി അദ്ധ്യക്ഷനാക്കുന്നത് തടയാൻ അമരീന്ദർ ശ്രമിച്ചിരുന്നു. ഇതിനൊടുവിലാണ് ഹൈക്കമാൻഡിന്റെ തീരുമാനം. അമരീന്ദറും സിദ്ധുവുമായുളള പ്രശ്‌നം തീർക്കാൻ പാർട്ടി ദേശീയ നേതൃത്വം മാസങ്ങളായി നടത്തിയ ശ്രമങ്ങൾ വിജയിച്ചില്ല. വർക്കിങ് പ്രസിഡന്റുമാരായി സുഖ് വീന്ദർ സിംഗ് ഡാനി, പവൻ ഗോയൽ, കുൽജിത് സിംഗ് നഗ്ര, സംഗട് സിംഗ് ഗിൽസിയാൻ എന്നിവരെയും നിയോഗിച്ചിട്ടുണ്ട്.

Story Highlights: Amarindar SIngh opposes Navjot Sidhu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here