പത്തനംതിട്ടയില്‍ കൊവിഡ് ഇല്ലാത്തയാളെ ചികിത്സിച്ചു; ഫലം വിലയിരുത്തിയതില്‍ പിഴവെന്ന് ആശാ പ്രവര്‍ത്തക

രോഗബാധ ഇല്ലാത്ത തൊഴിലുറപ്പ് തൊഴിലാളിയെ രണ്ടു ദിവസം കൊവിഡ് കെയര്‍ സെന്ററില്‍ ചികിത്സിച്ചതായി പരാതി. പത്തനംതിട്ട മെഴുവേലി പഞ്ചായത്ത് 13ാം വാര്‍ഡില്‍ നിന്നുള്ള രാജു എന്നയാളാണ് പരാതിക്കാരന്‍. ഈ മാസം 16ന് ഇലവുംതിട്ടയിലെ കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ച രാജുവിനെ ഇന്നലെ വൈകുന്നേരമാണ് വിട്ടയച്ചത്.
ആര്‍ടിപിസിആര്‍ ഫലം വിലയിരുത്തിയത്തില്‍ സംഭവിച്ച പിഴവാണ് പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയതെന്നാണ് സംഭവത്തില്‍ ആശാ പ്രവര്‍ത്തകരുടെ വിശദീകരണം. ആരോഗ്യ മന്ത്രിയുടെ മണ്ഡലത്തില്‍ ഉള്‍പ്പെട്ട പ്രദേശമാണ് മെഴുവേലി.
ഇന്നലെ വൈകുന്നേരമാണ് ഫലം തെറ്റാണെന്ന് പറഞ്ഞ് രാജുവിനെ വീട്ടിലേക്ക് അയച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി രാജു കൊവിഡ് പോസിറ്റിവ് ആയ ആളുകളുടെ കൂടെയായിരുന്നു. ഇയാള്‍ നിലവില്‍ വീട്ടില്‍ ക്വാറന്റൈനിലാണ്. സമാനമായ രീതിയില്‍ മൂന്നുപേരെ കൂടി തെറ്റായ ഫലത്തിന്റെ പേരില്‍ ക്വാറന്റൈനിലാക്കിയിരുന്നു.
Story Highlights: covid wrong result, kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here