കാർഷിക ബില്ലുകൾ പിൻവലിയ്ക്കണം എന്നാവശ്യപ്പെട്ട് കർഷകർ പാർലമെന്റ് മാർച്ച് നടത്തും

മൺസൂൺ സമ്മേളനം നടക്കുന്ന സാഹചര്യത്തിൽ കാർഷിക ബില്ലുകൾ പിൻവലിയ്ക്കണം എന്നാവശ്യപ്പെട്ട് കർഷകർ പാർലമെന്റ് മാർച്ച് നടത്തും. ദിവസം ഇരുനൂറു കർഷകർ വീതം പങ്കെടുക്കുന്ന വിധത്തിലാണ് സമരം. പാർലമെന്റ് മാർച്ച് നടത്തുന്ന എല്ലാവരും ബാഡ്‌ജ് ധരിയ്ക്കും. പാർലമെന്റ് വളയാനോ അകത്തേക്ക് തള്ളിക്കയറാനോ ശ്രമിയ്ക്കാത്ത വിധത്തിലാണ് സമരം നടത്താൻ തിരുമാനിച്ചിട്ടുള്ളത്. മാർച്ചിൽ പങ്കെടുക്കുന്നവരുടെ മൊബൈൽ- ആധാർ നമ്പറുകൾ കൈമാറാമെന്ന് ഡൽഹി പൊലീസുമായുള്ള ചർച്ചയിൽ കർഷകസംഘടനാ നേതാക്കൾ അറിയിച്ചു.
ഇന്ന് മുതലാണ് പാർലമെന്റിന്റെ മൺസൂൺ സമ്മേളനം ആരംഭിക്കുക. പെഗാസെസ് ഫോൺ ചോർത്തൽ, കൊവിഡ് പ്രതിസന്ധി, ഇന്ധനവില വർധനവ് തുടങ്ങിയ വിഷയങ്ങളിൽ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് ആദ്യ ദിവസം നോട്ടിസ് നൽകിയിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള അബ്ദു സമദ് സമദാനി ലോകസഭാംഗമായും അബ്ദുൾ വഹാബ് രാജ്യസഭാംഗമായും ഇന്ന് സത്യ പ്രതിജ്ഞ ചെയ്യും.
മൺസൂൺ സമ്മേളനത്തിന്റെ ആദ്യ ദിവസം ഫോൺചോർത്തൽ പ്രതിപക്ഷം സഭയിൽ ഉന്നയിക്കും. കൊവിഡ് വീഴ്ചകൾ, ഇന്ധനവിലവർധനവ് തുടങ്ങിയ വിഷയങ്ങളിൽ അടിയന്തരപ്രമേയത്തിന് അവതരാണാനുമതി തേടി ഇതിനകം വിവിധ പ്രതിപക്ഷ പാർട്ടികളിലെ അംഗങ്ങൾ അടിയന്തിര പ്രമേയത്തിനും നോട്ടിസ് നൽകിയിട്ടുണ്ട്.
Story Highlights: farmers protest from today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here