Advertisement

ഇഗോർ അംഗൂളോ ഒഡീഷയിൽ

July 19, 2021
1 minute Read
igor angulo odisha fc

എഫ്സി ഗോവയുടെ മുൻ സ്ട്രൈക്കർ ഇഗോർ അംഗൂളോ ഒഡീഷ എഫ്സിയിൽ ചേർന്നു. 37കാരനായ താരത്തെ ഒരു വർഷത്തെ കരാറിലാണ് ഒഡീഷ സ്വന്തമാക്കുന്നത്. കഴിഞ്ഞ സീസണോടെ താരം ഗോവ വിട്ടിരുന്നു. കഴിഞ്ഞ സീസണിൽ ഗോവയ്ക്ക് വേണ്ടി തകർപ്പൻ പ്രകടനമാണ് സ്പാനിഷ് താരം കാഴ്ചവച്ചത്.

സ്പാനിഷ് ടീം അത്‌ലറ്റിക് ബിൽബാവോ അടക്കം മികച്ച ക്ലബുകളിൽ കളിച്ചിട്ടുള്ള അംഗൂളോ കഴിഞ്ഞ സീസണിൽ ഗോവയിലെത്തുകയും 14 ഗോളുകൾ സ്കോർ ചെയ്യുകയും ചെയ്തു. സീസണൊടുവിൽ ഗോവ വിട്ടെങ്കിലും താരം ഐഎസ്എലിൽ തുടരാൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ സീസണിൽ അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്ത ഒഡീഷ മികച്ച സൈനിംഗുകൾ നടത്തി പ്രകടനം മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ്.

Story Highlights: igor angulo in odisha fc

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top