Advertisement

വീട് വിവാദം; മാധ്യമങ്ങൾക്കെതിരെ കെ.എം ഷാജി

July 19, 2021
1 minute Read

വീട് വിവാദത്തിൽ ചില മാധ്യമങ്ങൾ കഥകൾ സൃഷ്ടിക്കുന്നുവെന്ന് മുൻ എംഎൽഎ കെ.എം ഷാജി. ഭൂമി വിവാദത്തെക്കുറിച്ചുള്ള ചോദ്യത്തിന് പരിഹാസത്തോടെ മറുപടി.

കേസ് അന്വേഷണം അതിന്റെ വഴിക്ക് നടക്കട്ടെ. ചില മാധ്യമങ്ങൾ വീട് വിവാദത്തിൽ കഥകൾ സൃഷ്ടിക്കുന്നു. തനിക്ക് കർണാടകയിൽ 500 ഏക്കറും മഹാരാഷ്ട്രയിൽ 200 ഏക്കറും ഉണ്ടെന്ന് ഭൂമി വിവാദത്തെക്കുറിച്ചുള്ള ചോദ്യത്തിന് പരിഹാസത്തോടെ കെഎം ഷാജി മറുപടി നൽകി.

വിവാദ ആഡംബര വീടിന് ഉടമസ്ഥാവകാശം കൂടുതല്‍ പേര്‍ക്ക് നല്‍കാനുള്ള മുന്‍ എംഎല്‍എ കെ എം ഷാജിയുടെ നീക്കം വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഭാര്യ ആശയുടെ പേരിലുള്ള വീടിന് രണ്ട് പുതിയ അവകാശികളുടെ പേര് കൂടി ചേര്‍ക്കാനായിരുന്നു നീക്കം. വീട് നിര്‍മാണം ക്രമപ്പെടുത്താന്‍ അപേക്ഷ നല്‍കിയത് ആശാ ഷാജിയും അഫ്‌സയും അലി അക്ബറും ചേര്‍ന്നാണ്. ഇവര്‍ ആരെന്ന അന്വേഷണത്തിലാണ് അധികൃതര്‍.

അതേസമയം, അനധികൃത സ്വത്ത് സമ്പാദനക്കേസ് അന്വേഷണം അട്ടിമറിക്കാനാണ് നീക്കമെന്ന സംശയത്തിലാണ് വിജിലന്‍സ്. പുതിയ അപേക്ഷകരുടെ വിശദാംശങ്ങള്‍ നല്‍കണമെന്ന് കോര്‍പറേഷനോട് ഏജന്‍സി ആവശ്യപ്പെട്ടിട്ടുണ്ട്.

Story Highlights: K M Shaji , Luxury Home Ownership, Media

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top