ഷോപ്പിയാനിൽ ഏറ്റുമുട്ടൽ; ലഷ്കർ ഇ ത്വയ്ബ കമാൻഡർ അടക്കം രണ്ട് ഭീകരർ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ. രണ്ട് ഭീകരരെ സൈന്യം വധിച്ചു. കൊല്ലപ്പെട്ടവരിൽ ഒരാൾ ലഷ്കർ ഇ ത്വയ്ബ കമാൻഡറാണ്. സൈന്യവും ഭീകരരുമായുള്ള ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. ഞായറാഴ്ച മുതലാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.
ഇഷ്ഫാഖ് ദർ എന്നയാളാണ് കൊല്ലപ്പെട്ട ലഷ്കർ ഇ ത്വയ്ബ കമാൻഡർ. മുൻ ജമ്മു കശ്മീർ പൊലീസ് ഉദ്യോഗസ്ഥനാണ് ഇയാൾ. 2017ൽ പൊലീസ് ജോലി ഉപേക്ഷിച്ച ഇയാൾ തുടർന്ന് ഇവിടെ പ്രവർത്തനം നടത്തിവരികയായിരുന്നു. ഇവിടെ ഭീകരർ ഉണ്ടെന്നാറിയിപ്പ് ലഭിച്ചതിനെ തുടർന്നാണ് പൊലീസും സൈന്യവും സെൻട്രൽ റിസർവ് പൊലീസും സംയുക്തമായി സൈനിക മുന്നേറ്റം നടത്തിയത്.
Story Highlights: Top Lashkar-e-Taiba commander killed in encounter in J&K
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here