ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനം: രണ്ട് മരണം; നാല് പേരെ കാണാതായി

ഉത്തരാഖണ്ഡിലെ മേഘവിസ്‌ഫോടനത്തില്‍ രണ്ടുപേര്‍ മരിച്ചു. നാല് പേരെ കാണാതായെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉത്തര്‍കാശി ജില്ലയില്‍ ഞായറാഴ്ച രാത്രിയോടെയാണ് മേഘവിസ്‌ഫോടനമുണ്ടായത്. കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് വ്യാപകമായ മണ്ണിടിച്ചില്‍ തുടരുകയാണ്.
ജൂലൈ 21 വരെ ഉത്തരേന്ത്യയില്‍ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പടിഞ്ഞാറന്‍ തീരത്ത് 23ാം തിയതി വരെ മഴയുണ്ടാകും. ഉത്തര്‍പ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, കിഴക്കന്‍ രാജസ്ഥാന്‍ എന്നിവിടങ്ങളിലും കനത്ത മഴ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഉത്തര്‍കാശിയിലെ മാണ്ഡോ ഗ്രാമത്തിലാണ് രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തത്.
Story Highlights: heavy rain in utharakhand
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here