Advertisement

രാജ്യത്ത് 24 മണിക്കൂറിനിടെ 30,093 കൊവിഡ് രോഗികൾ

July 20, 2021
Google News 1 minute Read
30093 new covid case

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 30,093 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. നാല് മാസത്തിനിടയിലുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.68 ശതമാനമാണ്. മുന്നൂറ്റി എഴുപത്തിനാല് മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 42,254 പേർ രോഗമുക്തി നേടി.

Read Also: ബലിപെരുന്നാളിനോട് അനുബന്ധിച്ച് പുതിയ കൊവിഡ് മാര്‍ഗനിര്‍ദേശം പുറത്തിറക്കി ഉത്തര്‍പ്രദേശ്

രാജ്യത്ത് ഇതുവരെ 3,11,74,322 പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ആകെ 3,03,53,710 പേർ രോഗമുക്തി നേടി. 4,14,482 പേരാണ് മരിച്ചത്. നിലവിൽ 4,06,130 പേർ ചികിത്സയിലുണ്ട്. രാജ്യത്ത് ഇതുവരെ 41 പേർക്ക് വാക്‌സിനേഷനെടുത്തു.

Story Highlights: 30093 new covid case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here