യോഗ ചെയ്യുന്നതിനിടെ വീണ് പരുക്കേറ്റു; മുൻ കേന്ദ്രമന്ത്രി ഓസ്കാർ ഫെർണാണ്ടസ് ആശുപത്രിയിൽ

യോഗ ചെയ്യുന്നതിനിടെ വീണു പരുക്കേറ്റ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ ഡോ. ഓസ്‌കാർ ഫെർണാണ്ടസ് ആശുപത്രിയിൽ. യോഗയ്ക്കിടെ വീണ് തലയ്ക്ക് ഗുരുതര പരുക്കേറ്റ ഇദ്ദേഹം മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 80 കാരനായ ഓസ്കാർ ഫെർണാണ്ടസ് അത്യാഹിത വിഭാഗത്തിലാണ്.
ഞായറാഴ്ച രാവിലെ യോഗ ചെയ്യുന്നതിനിടെയായിരുന്നു അപകടം. നിലതെറ്റിയ അദ്ദേഹം തലയിടിച്ച് വീഴുകയായിരുന്നു. പറയത്തക്ക പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നതിനാൽ അദ്ദേഹം വീഴ്ച അവഗണിച്ചു. വൈകിട്ട് പതിവായി നടത്തുന്ന വൈദ്യ പരിശോധനകൾക്കായി ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് രക്തം കട്ടപിടിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയത്. രാത്രിയോടെ അദ്ദേഹം അബോധാവസ്ഥയിലായി. ഉടൻ തന്നെ ശസ്ത്രക്രിയ നടത്തണമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.
Story Highlights: Congress Leader Oscar Fernandes Hospital
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here