ഖുശ്ബുവിന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു

നടിയും ബി.ജെ.പി. നേതാവുമായ ഖുശ്ബു സുന്ദറിന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു. മൂന്ന് ദിവസം മുൻപാണ് തന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതെന്ന് ഖുശ്ബു പ്രസ്താവനയിൽ പറഞ്ഞു.
ഖുശ്ബുവിന്റെ നിരവധി ട്വീറ്റുകളും ചിത്രങ്ങളും നീക്കം ചെയ്തിട്ടുണ്ട്. ഹാക്കർ ഈ അക്കൗണ്ടിൽ നിന്ന് ട്വീറ്റും ചെയ്തിട്ടുണ്ട്.
ട്വിറ്റർ അധികൃതരുമായി ബന്ധപ്പെട്ട് അക്കൗണ്ട് പുനഃസ്ഥാപിക്കാനുള്ള നീക്കത്തിലാണ് ഖുശ്ബു. കഴിഞ്ഞ ദിവസങ്ങളിൽ തന്റെ ട്വിറ്റർ അക്കൗണ്ടിൽ നിന്ന് വന്ന ട്വീറ്റുകൾക്ക് താൻ ഉത്തരവാദിയല്ലെന്നും ഖുശ്ബു വ്യക്തമാക്കി.
എന്നിരുന്നാലും, അനുചിതമായ എന്തെങ്കിലും തന്റെ അക്കൗണ്ട് വഴി പോസ്റ്റുചെയ്യുന്നതിന് മുമ്പ് നടി ഹാക്കിങ്ങിനെക്കുറിച്ച് അറിഞ്ഞതിനാൽ വലിയ പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടായില്ല. ട്വിറ്ററിൽ 1.3 ദശലക്ഷത്തിലധികം ഫോളോവേഴ്സാണ് ഖുഷ്ബുവിന് ഉണ്ടായിരുന്നത്.
തന്നെ ട്രോളുന്ന ആളുകൾ തന്നെ പിന്തുടരുന്നവരേക്കാൾ കൂടുതലാണെന്ന് പറഞ്ഞ് കഴിഞ്ഞ വർഷം നടി തന്റെ ട്വിറ്റർ അക്കൗണ്ട് നിർജ്ജീവമാക്കിയിരുന്നു. അനാവശ്യമായ പിരിമുറുക്കങ്ങൾ ഒഴിവാക്കാനും കുടുംബത്തോടൊപ്പം സമാധാനപരമായ ജീവിതം നയിക്കാനും സോഷ്യൽ മീഡിയ ഉപേക്ഷിക്കാൻ തീരുമാനിച്ചതായും ഖുശ്ബു അന്ന് പറഞ്ഞിരുന്നു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here