Advertisement

എഐഎഫ്എഫ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; സന്ദേശ് ജിങ്കനും ബാല ദേവിയും മികച്ച താരങ്ങൾ

July 21, 2021
2 minutes Read
aiff bala devi jhingan

ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ്റെ 2020-21 സീസണിലേക്കുള്ള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. എടികെ മോഹൻബഗാൻ പ്രതിരോധ താരം സന്ദേശ് ജിങ്കൻ മികച്ച പുരുഷ താരവും സ്കോട്ടിഷ് ക്ലബായ റേഞ്ചേഴ്സിൽ കളിക്കുന്ന ബാല ദേവി മികച്ച വനിതാ താരവുമായി തെരഞ്ഞെടുക്കപ്പെട്ടു. ( aiff bala devi jhingan )

ജിങ്കൻ ആദ്യമാണ് ഈ പുരസ്കാരം സ്വന്തമാക്കുന്നത്. 2014ൽ കേരള ബ്ലാസ്റ്റേഴ്സിൽ കളിച്ചിരുന്ന സമയത്ത് എമർജിങ് താരമായി ജിങ്കൻ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അതേസമയം, ബാല ദേവി ഇത് മൂന്നാം തവണയാണ് മികച്ച താരമായി തിരഞ്ഞെടുക്കപ്പെടുന്നത്. 204-15 സീസണുകളിൽ ബാല ദേവി ആയിരുന്നു മികച്ച വനിതാ താരം.

Read Also: ഗ്യാനും ഛേത്രിയും ഗോളടിച്ചു; ഇന്ത്യ-നോർത്തീസ്റ്റ് മത്സരം സമനില; സന്ദേശ് ജിങ്കനു പരിക്ക്

ബെംഗളൂരു എഫ്സിയുടെ സുരേഷ് വാങ്‌ജം ആണ് പുരുഷ യുവതാരം. 20കാരനായ താരം ഇക്കൊല്ലം ഇന്ത്യക്കായി അരങ്ങേറിയിരുന്നു. മനീഷ കല്യാൺ ആണ് മികച്ച വനിതാ യുവതാരം. 19കാരിയായ താരം ഗോകുലം കേരളയിലാണ് കളിക്കുന്നത്.

അതേസമയം, വരുന്ന സീസണിലും ഐഎസ്എൽ ഗോവയിൽ തന്നെ നടന്നേക്കും എന്നാണ് റിപ്പോർട്ട്. രാജ്യത്തെ കൊവിഡ് വ്യാപനം പരിഗണിച്ച് ഒരു സ്ഥലത്ത് തന്നെ ഇത്തവണയും ഐഎസ്എൽ നടത്തിയേക്കുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ സീസൺ ഗോവയിലാണ് നടത്തിയത്. ലീഗ് വിജയകരമായിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണയും മത്സരങ്ങൾ ഗോവയിൽ തന്നെ നടക്കുമെന്ന് സൂചനയുണ്ട്. ഗോവയ്ക്കൊപ്പം കൊൽക്കത്തയും സംഘാടകർ പരിഗണിക്കുന്നുണ്ട്.

ഗോവയിലെ മൂന്ന് സ്റ്റേഡിയങ്ങളിലായാണ് കഴിഞ്ഞ സീസൺ ഐഎസ്എൽ നടത്തിയത്. സീസണിൽ മുംബൈ സിറ്റി എഫ്സി സീസൺ ഡബിൾ നേടിയിരുന്നു. ലീഗ് ഘട്ടത്തിൽ ഒന്നാമതെത്തി ഐഎസ്എൽ ഷീൽഡ് സ്ന്തമാക്കിയ ഐലാൻഡേഴ്സ് ഫൈനലിൽ വിജയിച്ച് ഐഎസ്എൽ കിരീടവും സ്വന്തമാക്കിയിരുന്നു.

Story Highlights: aiff awards bala devi sandesh jhingan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top