പരീക്ഷകള്‍ ഓണ്‍ലൈനായി നടത്താന്‍ കഴിയില്ലെന്ന നിലപാട് അപമാനകരം; സാങ്കേതിക സര്‍വകലാശാലയ്ക്ക് എതിരെ പ്രതിപക്ഷ നേതാവ്

പരീക്ഷകള്‍ ഓണ്‍ലൈനായി നടത്താന്‍ കഴിയില്ലെന്ന സാങ്കേതിക സര്‍വകലാശാലയുടെ നിലപാട് അപമാനകരമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേരള സാങ്കേതിക സര്‍വകലാശാലയ്ക്ക് മുന്നില്‍ എന്‍എസ്‌യുഐ ദേശീയ സെക്രട്ടറി എറിക് സ്റ്റീഫന്‍ നടത്തുന്ന നിരാഹാര സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേരള സാങ്കേതിക സര്‍വകലാശാല പരീക്ഷകള്‍ ഓണ്‍ലൈനായി നടത്തണമെന്നാവശ്യപ്പെട്ടാണ് സമരം.
കഴിഞ്ഞ ദിവസങ്ങള്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ നിരന്തരമായി ആവശ്യപ്പെട്ടുകൊണ്ടിക്കുകയാണ് പരീക്ഷ മാറ്റി വയ്ക്കണമെന്നുള്ളത്. കേരളത്തിന് പുറത്തുള്ള എല്ലാ സര്‍വകലാശാലകളിലും ഓണ്‍ലൈന്‍ പരീക്ഷയാണുള്ളത്. കഴിഞ്ഞ പ്രാവശ്യം ഓണ്‍ലൈന്‍ ആയാണ് പരീക്ഷ നടത്തിയത്. അതിലൊരു പരാതിയും ഉണ്ടായിട്ടില്ല. ടെക്‌നിക്കലായിട്ട് പരീക്ഷ നടത്താന്‍ സാധിക്കില്ലെന്ന് സര്‍വകലാശാലക്ക് തന്നെ അപമാനകരമാണെന്നും വി ഡി സതീശന്‍ ചൂണ്ടിക്കാട്ടി. എഐസിടിയില്‍ നിന്ന് പറയുന്നത് സര്‍ക്കാര്‍ സമ്മതിക്കില്ലെന്നാണ്.
കൊവിഡ് പശ്ചാത്തലത്തില്‍ ഓഫ്‌ലൈന്‍ പരീക്ഷ വേണമെന്ന് പറയുന്നത് തെറ്റാണ്. ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്നവര്‍ക്ക് രോഗം ബാധിക്കാന്‍ സാധ്യത കൂടുതലാണ്. അതിനാല്‍ യുക്തിപൂര്‍ണമായ കാര്യം പരിഗണിച്ച് അധികൃതര്‍ യോഗം ചേര്‍ന്ന് തീരുമാനം എടുക്കണമെടുക്കണമെന്നും വി ഡി സതീശന്‍. യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍, ഡിസിസി പ്രസിഡണ്ട് നെയാറ്റിന്‍കര സനല്‍ എന്നിവരും സമര പന്തല്‍ സന്ദര്‍ശിച്ചു.
Story Highlights: apj abdul kalam technical university, v d satheesan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here