ഐസിസി റാങ്കിംഗ്; 144 സ്ഥാനങ്ങൾ മറികടന്ന് ലിവിങ്സ്റ്റൺ; കരിയർ ബെസ്റ്റ് റാങ്കിംഗിൽ മുഹമ്മദ് റിസ്‌വാൻ

ഐസിസി റാങ്കിംഗിൽ ഓസീസ് താരം ലിയാം ലിവിങ്സ്റ്റണ് വമ്പൻ നേട്ടം. ടി-20 ബാറ്റ്സ്മാന്മാരുടെ റാങ്കിംഗിൽ 144 സ്ഥാനങ്ങളാണ് ലിവിങ്സ്റ്റൺ മെച്ചപ്പെടുത്തിയത്. ഓസീസ് മധ്യനിര താരം ഇപ്പോൾ 27ആം റാങ്കിലാണ്. ആകെ 8 ടി-20 മത്സരങ്ങൾ മാത്രം കളിച്ച താരം പാകിസ്താനെതിരെ 43 പന്തിൽ 103 റൺസ് നേടിയാണ് ശ്രദ്ധേയമായ മുന്നേറ്റം കൈവരിച്ചത്. ( icc ranking riswan livingston )
അതേസമയം, പാകിസ്താൻ വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്‌വാനും നേട്ടമുണ്ടാക്കി. കരിയർ ബെസ്റ്റായ ഏഴാം റാങ്കിലാണ് റിസ്‌വാൻ എത്തിയത്. ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പരയിൽ 176 റൺസ് നേടിയതാണ് പാക് താരത്തിനു തുണയായത്.
Read Also: അവസാന മത്സരത്തിലും ജയം; ഏകദിനത്തിനു പിന്നാലെ ടി-20 പരമ്പരയും ഇംഗ്ലണ്ടിന്
ശ്രീലങ്കക്കെതിരായ ആദ്യ ഏകദിനത്തിൽ 86 റൺസ് നേടി പുറത്താവാതെ നിന്ന ഇന്ത്യൻ ക്യാപ്റ്റൻ ശിഖർ ധവാനും നേട്ടമുണ്ടാക്കി. രണ്ട് സ്ഥാനം മുൻപോട്ട് കയറിയ ധവാൻ 16ാം റാങ്കിലെത്തി.
ഏകദിന റാങ്കിംഗിൽ പാക് ക്യാപ്റ്റൻ ബാബർ അസം ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി രണ്ടാം സ്ഥാനത്തുണ്ട്. രോഹിത് ശർമ്മ മൂന്നാമതാണ്. ബൗളർമാരിൽ ന്യൂസീലൻഡിൻ്റെ ട്രെൻ്റ് ബോൾട്ട് ഒന്നാമതും അഫ്ഗാനിസ്ഥാൻ്റെ മുജീബ് റഹ്മാൻ രണ്ടാമതും തുടരുകയാണ്.
ടി-20യിൽ ഇംഗ്ലണ്ടിൻ്റെ ഡേവിഡ് മലാൻ ഒന്നാമതും ബാബർ അസം രണ്ടാമതും ആണ്. ദക്ഷിണാഫ്രിക്കയുടെ തബ്രൈസ് ഷംസിയാണ് ബൗളർമാരിൽ ഒന്നാമത്. അഫ്ഗാൻ താരം റാഷിദ് ഖാൻ രണ്ടാം സ്ഥാനത്തുണ്ട്. ശ്രീലങ്കയുടെ വനിന്ദു ഹസരംഗ മൂന്നാം സ്ഥാനത്താണ്.
Story Highlights: icc ranking update riswan livingston
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here