രാജ്യത്ത് 42,015 പുതിയ കൊവിഡ് കേസുകള്‍; 3,998 മരണം

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളില്‍ നേരിയ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 42,015 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 3,998 പേര്‍ മരിച്ചതോടെ ആകെ കൊവിഡ് മരണസംഖ്യ 4,18,480 ആയി.
97.36 ശതമാനമാണ് രോഗമുക്തി നിരക്ക്. 3,12,16,337 എന്ന ആകെ കൊവിഡ് ബാധിതരില്‍ 4,07,170 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 36,977 ഇന്നലെ രോഗുക്തി നേടി. 3,03,90,687 ആണ് ആകെ രോഗമുക്തി നിരക്ക്.
മഹാരാഷ്ട്രയിലെ ഡെത്ത് ഓഡിറ്റ് വിവരങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്താണ് പുതിയ കണക്ക് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടത്.
Read Also: രാജ്യത്ത് പക്ഷിപ്പനി ബാധിച്ച് ഒരു മരണം; മരിച്ചത് 11 വയസുകാരൻ
അതിനിടെ രാജ്യത്തെ ഈ വര്‍ഷത്തെ ആദ്യ പക്ഷിപ്പനി മരണം ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തു.
11 വയസുള്ള കുട്ടിയാണ് ഡല്‍ഹി എയിംസില്‍ മരിച്ചത്. എച്ച് 5എന്‍1 പനി ബാധിച്ച് ജൂലൈ 2 നാണ് ഹരിയാന സ്വദേശിയായ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍മാര്‍, നഴ്സുമാര്‍ എന്നിവരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. കടുത്ത പനി, ചുമ എന്നീ ലക്ഷണങ്ങളോടെയാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധനകള്‍ നടക്കുകയാണ്.
Story Highlights: india fresh covid cases
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here