Advertisement

ഫോണ്‍വിളി വിവാദം; എ.കെ ശശീന്ദ്രൻ രാജിവെക്കേണ്ടതില്ലെന്ന് എൻ.സി.പി കേന്ദ്ര നേതൃത്വം

July 21, 2021
0 minutes Read

ഫോണ്‍വിളി വിവാദത്തിൽ മന്ത്രി എ.കെ ശശീന്ദ്രൻ രാജിവെക്കേണ്ടതില്ലെന്ന് എൻ.സി.പി കേന്ദ്ര നേതൃത്വം. സംസ്ഥാന അധ്യക്ഷൻ പി.സി ചാക്കോ ശരദ് പവാറമായി സംസാരിച്ചു. വിവാദങ്ങൾ ഗൗരവമായി എടുക്കേണ്ടെന്ന നിർദേശമാണ് കേന്ദ്ര നേതൃത്വം നൽകിയത്.

എ.കെ ശശീന്ദ്രനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പരാതിക്കാരി വ്യക്തമാക്കി. മന്ത്രിക്ക് അനുകൂലമായി മുഖ്യമന്ത്രി നിലപാടെടുത്തതിൽ നിരാശയുണ്ട്. കുറ്റാരോപിതനായ മന്ത്രിക്കൊപ്പം മുഖ്യമന്ത്രി നിലകൊള്ളുന്നത് തെറ്റായ സന്ദേശം നൽകുമെന്നും പരാതിക്കാരി പറഞ്ഞു.

കൂടാതെ മന്ത്രിക്കെതിരെ കേസെടുക്കാന്‍ കഴിയുമോ എന്നതില്‍ പൊലീസ് നിയമോപദേശം തേടി. സ്ത്രീപീഡന കേസ് ഒതുക്കി തീര്‍ക്കാന്‍ മന്ത്രി ഇടപെട്ടെന്ന പരാതിയിലാണ് നിയമോപദേശം തേടിയത്. എന്നാല്‍, കുറ്റക‍ൃത്യമുണ്ടായെന്ന് കരുതാനാവില്ലെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക നിയമോപദേശം. ഈ സാഹചര്യത്തില്‍ മന്ത്രിക്കെതിരെ കേസെടുത്തേക്കില്ല.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top