Advertisement

കമന്ററിക്കിടെ ‘താൻ ബ്രാഹ്മണൻ’ എന്ന് സുരേഷ് റെയ്ന; വിമർശനം ശക്തം

July 21, 2021
2 minutes Read
Raina criticised Brahmin comment

കമൻ്ററിക്കിടെ താനും ബ്രാഹ്മണനാണെന്ന പരാമർശം നടത്തിയ മുൻ ഇന്ത്യൻ താരം സുരേഷ് റെയ്നക്കെതിരെ വിമർശനം ശക്തം. തമിഴ്നാട് പ്രീമിയർ ലീഗ് ഉദ്ഘാടന മത്സരത്തിനിടെയാണ് റെയ്ന വിവാദ പരാമർശം നടത്തിയത്. ദക്ഷിണേന്ത്യൻ സംസ്കാരത്തെ എങ്ങനെ നോക്കിക്കാണുന്നു എന്ന സഹ കമൻ്റേറ്ററുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു റെയ്ന.

ലൈക്ക കോവൈ കിംഗ്സും സേലം സ്പാർട്ടൻസും തമ്മിലായിരുന്നു മത്സരം. “ഞാനും ബ്രാഹ്മണൻ ആണെന്ന് തോന്നുന്നു. 2004 മുതൽ ചെന്നൈയിൽ കളിക്കുന്നു. ഇവിടുത്തെ സംസ്കാരത്തെയും സഹതാരങ്ങളെയും എനിക്ക് ഇഷ്ടമാണ്. അനിരുദ്ധ ശ്രീകാന്ത്, സുബ്രഹ്മണ്യം ബദരിനാഥ്, എൽ ബാലാജി തുടങ്ങിയവർക്കൊപ്പം കളിച്ചു. അവിടെ നിന്നൊക്കെ ചില നല്ല കാര്യങ്ങൾ പഠിക്കാനുണ്ട്.”- റെയ്ന പറഞ്ഞു.

Read Also: സുരേഷ് റെയ്നയുടെ ബന്ധുക്കളെ കൊലപ്പെടുത്തിയ സംഭവം; ഒരാൾ കൂടി പിടിയിൽ

റെയ്നയുടെ പരാമർശത്തിനെതിരെ കടുത്ത വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.

അതേസമയം, മത്സരം മഴ മൂലം ഉപേക്ഷിച്ചു. ആദ്യം ബാറ്റ് ചെയ്ത കോവൈ കിംഗ്സ് 18 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി 168 റൺസ് നേടി നിൽക്കെ മഴ പെയ്യുകയായിരുന്നു.

https://twitter.com/JamesKL95/status/1417148507970887683

Story Highlights: Suresh Raina criticised for ‘Brahmin identity’ comment

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top