പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്‌സിൻ സിനിമാ നടനാകുന്നു; വെള്ളിത്തിരയിലെത്തുന്നത് നായക വേഷത്തിൽ

പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്‌സിൻ ( Muhammed Muhassin ) നായകനായി സിനിമ വരുന്നു. അനിൽ വി നാഗേന്ദ്രൻ സംവിധാനം ചെയ്ത ‘തീ’ എന്ന ചിത്രത്തിലാണ് മുഹമ്മദ് മുഹ്‌സിൻ നായകനാകുന്നത് (actor). ഇന്ദ്രൻസും പ്രേംകുമാറും വിനു മോഹനും രമേഷ് പിഷാരടിയുമടക്കം വൻ താരനിര തന്നെ സിനിമയിലുണ്ട്.
സിനിമയുടെ ചിത്രീകരണവും ഡബ്ബിംഗും പൂർത്തിയാക്കിയതായി മുഹ്‌സിൻ ട്വന്റിഫോറിനോട് പറഞ്ഞു. മാധ്യമ പ്രവർത്തകനായാണ് ചിത്രത്തിൽ മുഹ്‌സിൻ വേഷമിടുന്നത്.
മുൻപ് ഷോർട്ട് ഫിലിമുകളിലും, നാടകങ്ങളിലുമെല്ലാം മുഹ്‌സിൻ വേഷമിട്ടിട്ടുണ്ട്. സിനിമയിൽ അവസരം ലഭിച്ചത് വലിയ ഭാഗ്യമായാണ് കാണുന്നതെന്ന് മുഹ്‌സിൻ പ്രതികരിച്ചു.
Read Also: കാഞ്ഞങ്ങാട് ഇ ചന്ദ്രശേഖരൻ, അടൂരിൽ ചിറ്റയം ഗോപകുമാർ; സിപിഐ പ്രാഥമിക പട്ടിക
തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഷൂട്ടിംഗ് പൂർത്തീകരിച്ചത്. ലോക്ക്ഡൗൺ കാരണം ചിത്രത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിരുന്നില്ലെന്ന് മുഹമ്മദ് മുഹ്‌സിൻ പറഞ്ഞു.
ഇനിയും നല്ല കഥാപാത്രങ്ങൾ ലഭിച്ചാൽ സ്വീകരിക്കാൻ തന്നെയാണ് ആഗ്രഹമെന്ന് മുഹമ്മദ് മുഹ്‌സിൻ ട്വന്റിഫോറിനോട് പറഞ്ഞു.
Story Highlights: Muhammed Muhassin actor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here