ചരിത്രം കുറിച്ച് ‘ദി ഹണ്ട്രഡ്’ ആരംഭിച്ചു; ആവേശം വിതറി ആദ്യ മത്സരം

ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് സംഘടിപ്പിക്കുന്ന ദി ഹണ്ട്രഡ് ആരംഭിച്ചു. ഇന്നലെയാണ് ടൂർണമെൻ്റിനു തുടക്കമായത്. ഹണ്ട്രഡ് വനിതാ ലീഗിൻ്റെ ഭാഗമായി ഓവൽ ഇൻവിസിബിൾസും മാഞ്ചസ്റ്റർ ഒറിജിനൽസും തമ്മിൽ നടന്ന ഉദ്ഘാടന മത്സരം ഏറെ ആവേശം നിറഞ്ഞതായിരുന്നു. മത്സരത്തിൽ ഓവൽ ഇൻവിസിബിൾസ് 5 വിക്കറ്റ് ജയം കുറിച്ചു. ( the hundred first match )
ആദ്യം ബാറ്റ് ചെയ്ത മാഞ്ചസ്റ്റർ 100 പന്തിൽ 6 വിക്കറ്റ് നഷ്ടത്തിൽ 135 റൺസ് നേടി. ലിസേൽ ലീ (39 പന്തിൽ 42) മികച്ച തുടക്കം നൽകിയപ്പോൾ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (16 പന്തിൽ 29) ആണ് മാഞ്ചസ്റ്ററിനെ മികച്ച സ്കോറിൽ എത്തിച്ചത്. ജോർജീ ബോയ്സും (19 പന്തിൽ 21) മാഞ്ചസ്റ്ററിനു വേണ്ടി തിളങ്ങി. 4 പന്തുകളിൽ 12 റൺസ് നേടി പുറത്താവാതെ നിന്ന് ക്യാപ്റ്റൻ കേറ്റ് ക്രോസ് മാഞ്ചസ്റ്ററിന് ഫിനിഷിംഗ് ടച്ച് നൽകി. ഓവൽ ഇൻവിസിബിൾസിനായി ടാഷ് ഫാറൻ്റ് മൂന്ന് വിക്കറ്റും മരിസെൻ കാപ്പ് 2 വിക്കറ്റും വീഴ്ത്തി.
Read Also: വനിതാ ക്രിക്കറ്റർമാർക്ക് ശമ്പളം കുറവ്; ഹണ്ട്രഡിനെതിരെ വിമർശനം ശക്തം
മറുപടി ബാറ്റിംഗിൽ 36 റൺസ് എടുക്കുന്നതിനിടെ 4 വിക്കറ്റുകൾ നഷ്ടപ്പെട്ട് ബാക്ക്ഫൂട്ടിലായ ഓവലിനെ ക്യാപ്റ്റൻ വാൻ നിക്കെർക്കും (42 പന്തിൽ 56) മരിസെൻ കാപ്പും (27 പന്തിൽ 38) ചേർന്ന് അഞ്ചാം വിക്കറ്റിൽ നേടിയ 73 റൺസാണ് മത്സരത്തിലേക്ക് തിരികെ എത്തിച്ചത്. പുറത്താവാതെ നിന്ന നിക്കെർക്കിനൊപ്പം മാഡി വില്ല്യേഴ്സും (8 പന്തിൽ 16) ചേർന്ന് ഓവലിനെ രണ്ട് പന്തുകൾ ശേഷിക്കെ വിജയത്തിലെത്തിക്കുകയായിരുന്നു. ഓവലിനായി കേറ്റ് ക്രോസ് മൂന്ന് വിക്കറ്റ് വീഴ്ത്തി.
Story Highlights: the hundred first match report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here