Advertisement

കനത്ത മഴ; തിരുവനന്തപുരത്തേക്കുള്ള ട്രെയിന്‍ വഴിതിരിച്ച് വിട്ടു

July 23, 2021
2 minutes Read
Heavy rain train to Thiruvananthapuram diverted

കനത്ത മഴയെ (heavy rain) തുടര്‍ന്ന് ട്രെയിന്‍ വഴിതിരിച്ച് വിട്ടു. ബുധനാഴ്ച പുറപ്പെട്ട നേത്രാവതി എക്‌സ്പ്രസാണ് വഴിതിരിച്ചുവിട്ടത്. കൊങ്കണ്‍ മേഖലയിലെ അതിതീവ്ര മഴയെ തുടര്‍ന്നാണ് നീക്കം. തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ട്രെയിനാണ് വഴി തിരിച്ചുവിട്ടത്. മഴ ട്രെയിന്‍ ഗതാഗതത്തെ കാര്യമായി ബാധിച്ചിട്ടിലെന്ന് സെന്‍ട്രല്‍ റെയില്‍വേ അറിയിച്ചു. അടുത്ത മൂന്നു ദിവസം കൂടി മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

തുടര്‍ച്ചയായ നാലാം ദിവസവും മഹാരാഷ്ട്രയില്‍ മഴ ശക്തമാണ്. രത്‌നഗിരി, റായഗഡ്, ഖേഡ്, ചിപ്ലണ്‍ എന്നിവിടങ്ങള്‍ വെള്ളത്തിനടിയിലായി. രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി കര-നാവിക- വ്യോമസേനകള്‍ രംഗത്തെത്തി. മഹാരാഷ്ട്രയെ കൂടാതെയാണ് കൊങ്കണ്‍ മേഖലയിലും അതിതീവ്രമഴ തുടരുന്നത്.

സംസ്ഥാനത്തും ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുള്ളത്. പതിനാല് ജില്ലകളിലും ഇന്ന് ശക്തമായ മഴയുണ്ടാകും. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴ കനത്തേക്കും. മലയോര മേഖലകളിലെ താമസക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കുമാണ് സാധ്യത. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാളെ യെല്ലോ മുന്നറിയിപ്പുണ്ട്. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. തിരുവനന്തപുരം ജില്ലയില്‍ രാവിലെ മുതല്‍ മഴ തുടരുകയാണ്. പേരൂര്‍ക്കട-കുടപ്പനക്കുന്ന റോഡില്‍ മരം റോഡിന് കുറുകെ വീണ് ഗതാഗതം ഭാഗികമായി തടസപ്പെട്ടു.

Story Highlights: Heavy rain train to Thiruvananthapuram diverted

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top