മത്സരം ആരംഭിക്കുന്നതിനു തൊട്ടുമുൻപ് വിൻഡീസ് ക്യാമ്പിൽ കൊവിഡ് ബാധ; ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനം മാറ്റിവച്ചു

വെസ്റ്റ് ഇൻഡീസ് ക്യാമ്പിൽ കൊവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിന മത്സരം മാറ്റിവച്ചു. ടോസ് ഇട്ടതിനു ശേഷം മത്സരം ആരംഭിക്കുന്നതിന് തൊട്ടുമുൻപാണ് മത്സരം മാറ്റിവച്ചത്. ആദ്യ മത്സരത്തിൽ ഓസ്ട്രേലിയ വിൻഡീസിനെ 133 റൺസിനു തകർത്തിരുന്നു. ( second odi postponed covid )
വെസ്റ്റ് ഇൻഡീസ് ക്യാമ്പിലെ ഒരു സപ്പോർട്ട് സ്റ്റാഫിനാണ് കൊവിഡ് ബാധിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ഇരു ടീമുകളിലെയും താരങ്ങളെയും സപ്പൊർട്ട് സ്റ്റാഫിനെയും ഐസൊലേഷനിലേക്ക് മാറ്റിയിരുന്നു. താരങ്ങളുടെയൊക്കെ കൊവിഡ് പരിശോധനാ ഫലം ലഭിച്ചതിനു ശേഷം മാറ്റിവച്ച മത്സരം നടത്തുമെന്ന് വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ് അറിയിച്ചു.
Read Also: സ്റ്റാര്ക്കിന് അഞ്ച് വിക്കറ്റ്, ഏകദിന പരമ്പര ജയിച്ച് തുടങ്ങി ഓസ്ട്രേലിയ
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയക്കു വേണ്ടി പേസർ റൈലി മേരെഡിത്ത് അരങ്ങേറാനൊരുങ്ങുന്ന മത്സരമായിരുന്നു ഇത്.
മഴ മൂലം 49 ഓവറായി ചുരുക്കിയ ആദ്യ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 9 വിക്കറ്റ് നഷ്ടത്തിൽ 252 റൺസ് മാത്രമാണ് നേടിയത്. മഴനിയമ പ്രകാരം 257 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ വിൻഡീസ് 123 റൺസിന് പുറത്തായി. പരിക്കേറ്റ ആരോൺ ഫിഞ്ചിന് പകരം നായകസ്ഥാനമേറ്റെടുത്ത അലക്സ് കാരിയാണ് ഓസീസിന്റെ ടോപ് സ്കോറർ. മിച്ചൽ സ്റ്റാർക്ക് ഓസീസിനായി അഞ്ച് വിക്കറ്റ് വീഴ്ത്തി.
Story Highlights: wi vs aus second odi postponed covid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here