Advertisement

ടോക്കിയോ 2020 ഒളിമ്പിക്സില്‍ നാടകീയ സംഭവങ്ങള്‍; എതിരാളിയുടെ തലയ്ക്ക് അടിച്ച്‌ അര്‍ജന്റീന ഹോക്കി താരം

July 24, 2021
1 minute Read

ടോക്കിയോ ഒളിമ്പിക് വേദിയില്‍ നാടകീയ സംഭവങ്ങള്‍. ഹോക്കി മത്സരത്തിനിടെയാണ് വിചിത്ര സംഭവങ്ങള്‍ അരങ്ങേറിയത്. അര്‍ജന്റീനയുടെ ഹോക്കി താരം എതിരാളിയായ സ്പാനിഷ് താരത്തിന്റെ തലയ്ക്ക് പ്രകോപനമൊന്നും കൂടാതെ വടികൊണ്ട് അടിക്കുകയായിരുന്നു.

മത്സരത്തിനിടെ 1-1- സമനിലയുടെ അവസാനം ലൂക്കോസ് റോസി, ഡേവിഡ് അലഗ്രെയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് അര്‍ജന്റീനിയന്‍ എതിരാളി സ്പാനീഷ് താരത്തെ പ്രകോപനമൊന്നും കൂടാതെ അടിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് കളിക്കാര്‍ തമ്മില്‍ കയ്യാങ്കളി നടന്നു. ഇരുവരും തമ്മില്‍ പരസ്പരം പോര്‍വിളിയും നടന്നു.

ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങുന്നതുവരെ റോസി പ്രകോപിതനായി, ഇരുവശത്തുനിന്നുമുള്ള ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ ശാന്തനാക്കാന്‍ ശ്രമിച്ചു.

അതേസമയം ഹോക്കിയില്‍ ഇന്ത്യന്‍ പുരുഷ ടീമിന് വിജയത്തുടക്കം. ഇന്ത്യ 3-2ന് ന്യൂസിലന്‍ഡിനെ തോല്‍പിച്ചു. മിന്നും സേവുകളുമായി മലയാളി ഗോളി പി ആര്‍ ശ്രീജേഷാണ് ഇന്ത്യക്ക് രക്ഷകനായത്. ഹര്‍മന്‍പ്രീത് സിംഗ് ഇരട്ട ഗോള്‍ നേടി. രുപീന്ദര്‍ പാല്‍ സിംഗാണ് മറ്റൊരു സ്‌കോറര്‍. വനിതാ ഹോക്കിയില്‍ ഇന്ത്യ ലോക ഒന്നാം നമ്പര്‍ ടീമായ ഹോളണ്ടിനെ നേരിടും. ​

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top