Advertisement

തുളസിയില ഇട്ട് തിളപ്പിച്ച വെള്ളം കുടിച്ചാലുള്ള 9 ഗുണങ്ങൾ

July 24, 2021
1 minute Read
benefits of basil water

രാവിലെ വെറും വയറ്റിൽ കുടിക്കുന്ന വെള്ളത്തിന് ഏറെ പ്രസക്തിയുണ്ട്. ആരോഗ്യപരമായ കാര്യങ്ങൾ ശ്രദ്ധിക്കുന്നുവരാണെങ്കിൽ ഈ ഒരു ശീലം ഏറെ പ്രധാനമാണെന്ന് പറയാം. കാരണം ഭക്ഷണം പോലെ തന്നെ വെള്ളത്തിനും ശാരീരിക പ്രവർത്തനങ്ങളിലുള്ള സ്വാധീനം ചെറുതല്ല. വെള്ളത്തിന്റെ കുറവ് ശരീരത്തിലെ അവയവങ്ങളെ മാത്രമല്ല, ചർമ്മത്തെയും മുടിയേയുമെല്ലാം ബാധിക്കുന്ന ഒന്നാണ്. വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് തടി കുറയ്ക്കാൻ ശ്രമിക്കുന്നവർക്കുള്ള ഒരു പ്രധാന ശീലം കൂടിയാണ് [benefits of basil water].

വെറും വയറ്റിൽ തുളസിയില ഇട്ട വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ ചില്ലറയല്ല. ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ ഇവ ശരീരത്തിലെ അനാവശ്യ കൊഴുപ്പ് നീക്കം ചെയ്യാൻ സഹായിക്കുന്നു. തുളസിയില ഇട്ട് തിളപ്പിച്ച വെള്ളം കുടിച്ചാലുള്ള മറ്റ് ആരോഗ്യഗുണങ്ങളെ കുറിച്ചറിയാം,

Read Also: ഇഞ്ചിപ്പുല്ലിൻറെ ആരോഗ്യ ഗുണങ്ങൾ

  • തുളസി വെള്ളം ജലദോഷം, ചുമ, ആസ്ത്മ, ബ്രോങ്കൈറ്റിസ് തുടങ്ങിയ ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ നിയന്ത്രിക്കുവാൻ സഹായിക്കും.
  • തുളസിയില അടങ്ങിയിരിക്കുന്ന ഒരു സംയുക്തമാണ് യൂജിനോൾ. ഇത് ഹൃദയാരോഗ്യത്തിന് സഹായകമാണ്. ബി.പി. കുറയ്ക്കാനും, ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറച്ച് ഹൃദയാരോഗ്യം വർധിപ്പിക്കും.
  • ഉത്കണ്ഠ പോലുള്ള വിഷാദരോഗത്തിന്റെ വിവിധ ലക്ഷണങ്ങളെ ഇല്ലാതാക്കാൻ തുളസിയില ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.
  • പ്രമേഹമുള്ളവർ തുളസി വെള്ളം വെറും വയറ്റിൽ കുടിക്കുന്നത് ഏറെ നല്ലതാണ്. ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ തുളസി ചായ സഹായിക്കുന്നു.
  • രോ​ഗപ്രതിരോധശേഷി വർധിപ്പിക്കുകയും വൈറസ് അണുബാധകളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. തുളസിയിൽ ധാരാളം അയേൺ അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടു തന്നെ വിളർച്ച പോലുള്ള രോഗങ്ങൾ തടയാൻ ഏറെ നല്ലതുമാണ്. അയേൺ ഗുളികകളുടെ ഗുണം ചെയ്യുന്ന ഒന്നാണ് തുളസി.
  • ചുമ ഒഴിവാക്കാൻ സഹായിക്കുന്ന ചില ഔഷധ ഗുണങ്ങൾ തുളസിയ്ക്കുണ്ട്. പനി, ജലദോഷം, കഫക്കെട്ട്, ചുമ എന്നിവയൊക്കെ രോഗം ശമിപ്പിക്കാൻ സഹായിക്കുന്ന ഒരു മികച്ച പ്രതിവിധിയാണ് തുളസി വെള്ളം.
  • ദഹനത്തെയും വയറിന്റെ ആരോഗ്യത്തെയും സഹായിക്കുന്ന ഒന്നാണ് തുളസി. ഇത് ശരീരത്തിലെ പി.എച്ച്. ബാലൻസ് നില നിർത്താൻ സഹായിക്കും. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങൾ ഒഴിവാക്കാനും ഇതു സഹായിക്കും. പ്രമേഹത്തെ തടയാനുള്ള നല്ലൊരു വഴിയാണ് തുളസി വെള്ളം. ഇത് പാൻക്രിയാസ് പ്രവർത്തനങ്ങളെ സഹായിച്ച് ഇൻസുലിൻ പ്രവർത്തനം കൃത്യമായി നടക്കാൻ സഹായിക്കും.

Read Also: ചായ കുടിക്കു; മൈഗ്രേനിൽ നിന്ന് രക്ഷനേടു

  • ശരീരത്തിലെ കാൽസ്യം ഓക്സലേറ്റ്. യൂറിക് ആസിഡ് എന്നീ ഘടകങ്ങൾ കുറയ്ക്കാനും ഇതുവഴി കിഡ്നി സ്റ്റോൺ രൂപപ്പെടുന്നതു തടയാനും തുളസിയിട്ട വെള്ളം ഏറെ നല്ലതാണ്. ഇതു കിഡ്നി സ്റ്റോൺ കാരണമുള്ള വേദന കുറയ്ക്കുകയും ചെയ്യുന്നു.
  • സ്‌ട്രെസ് കുറയ്ക്കുവാൻ സഹായിക്കുന്ന ഒന്നാണ് തുളസി. സ്‌ട്രെസ് കുറയ്ക്കുവാൻ പുക വലിയ്ക്കുന്നവരുണ്ട്. ഇത്തക്കാർക്ക് തുളസി വെള്ളം കുടിയ്ക്കാം. നിക്കോട്ടിൻ ശരീരത്തിനു വരുത്തുന്നു ദൂഷ്യഫലങ്ങൾ ഒഴിവാക്കാനും തുളസി സഹായകമാണ്. തുളസിയിലെ അഡാപ്റ്റജനെന്ന ഘടകമാണ് സ്‌ട്രെസ് കുറയ്ക്കാൻ സഹായിക്കുന്നത്. ഇത് നാഡീവ്യൂഹത്തെ ശാന്തമാക്കുന്നു.

പനി, ചുമ, ജലദോഷം പോലെയുള്ള രോഗങ്ങളെ നിയന്ത്രിക്കാൻ തുളസി സഹായിക്കുമെന്ന് ആയുഷ് മന്ത്രാലയം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top