കോഴിക്കോട് പക്ഷിപ്പനിയില്ലെന്ന് സ്ഥിരീകരണം

കോഴിക്കോട് പക്ഷിപ്പനിയില്ലെന്ന് സ്ഥീരികരണം. സംശയത്തെ തുടർന്ന് ഭോപ്പാലിൽ പരിശോധനക്കയച്ച സാംപിളുകളുടെ ഫലം നെഗറ്റീവായി.
കോഴിക്കോട് കൂരാച്ചുണ്ട് പഞ്ചായത്തിൽ കോഴികൾ കൂട്ടമായി ചത്തതിനെ തുടർന്ന് ജില്ലാ കലക്ടർ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു. കോഴിഫാമിലെ മുട്ടക്കോഴികളാണ് ചത്തത്. ഈ പ്രദേശത്തിന് പത്ത് കിലോമീറ്റർ പരിധിയിലുള്ള പതിനൊന്ന് പഞ്ചായത്തുകളിലാണ് ജാഗ്രതാ നിർദേശം നൽകിയത്. തുടർന്ന് പ്രദേശത്തേക്ക് കോഴികളെ
കൊണ്ടുവരുന്നതിനും കൊണ്ടുപോകുന്നതിനും അനുമതി നിഷേധിച്ചിരുന്നു. പക്ഷിപ്പനിയാണോ എന്ന സംശയത്തെ തുടർന്ന് കൂടുതൽ പരിശോധനക്കായി സാംപിളുകൾ ഭോപ്പാലിലെ ലാബിലേക്ക് അയയ്ക്കുകയായിരുന്നു.
Read Also: രാജ്യത്ത് പക്ഷിപ്പനി ബാധിച്ച് ഒരു മരണം; മരിച്ചത് 11 വയസുകാരൻ
കഴിഞ്ഞ ദിവസം രാജ്യത്ത് പക്ഷിപ്പനി മരണം സ്ഥിരീകരിച്ചിരുന്നു. ഈ വർഷം ആദ്യമായാണ് പക്ഷിപ്പനി മരണം റിപ്പോർട്ട് ചെയ്യുന്നത്. ഡൽഹിയിലാണ് പക്ഷിപ്പനി ബാധിച്ചുള്ള മരണം റിപ്പോർട്ട് ചെയ്തത്. 11 വയസുള്ള കുട്ടിയാണ് ഡൽഹി എയിംസിൽ മരണമടത്തത്. എച്ച് 5എൻ1 പനി ബാധിച്ച് ജൂലൈ 2 നാണ് ഹരിയാന സ്വദേശിയായ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടിയെ ചികത്സിച്ച ഡോക്ടർമാർ, നഴ്സുമാർ എന്നിവരെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കടുത്ത പനി, ചുമ എന്നീ ലക്ഷണങ്ങളോടെയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനകൾ നടക്കുകയാണ്.
Story Highlights: Bird flu kozhikode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here