ആരോഗ്യരംഗത്തെ പ്രതിസന്ധികളെ മറികടക്കാന്‍ കരുത്താകുന്നത് ആര്‍ദ്രം പദ്ധതി: മുഖ്യമന്ത്രി പിണറായി വിജയന്‍

ആരോഗ്യരംഗത്തെ പ്രതിസന്ധികളെ അതിജീവിക്കാന്‍ കേരളത്തിന് കരുത്തു നല്‍കുന്നത് ആര്‍ദ്രം മിഷന്‍ വഴി നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ഇടപ്പള്ളിയിലെ റീജ്യണല്‍ വാക്‌സിന്‍ സ്‌റ്റോറിന്റെയും ജില്ലയിലെ ആറ് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായും ഹെല്‍ത്ത് കെയര്‍ വെല്‍നെസ് സെന്ററുകള്‍ ആയും ഉയര്‍ത്തുന്നതിന്റെയും ഉദ്ഘാടനം ഓണ്‍ലൈന്‍ ആയി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ ആരോഗ്യരംഗത്ത് സമഗ്ര പുരോഗതി കൈവരിക്കാന്‍ ആര്‍ദ്രം മിഷന്‍ വഴി സാധിച്ചു. ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് അഭിമാനമാണ് കേരളത്തിലെ ആരോഗ്യ മേഖല. ആരോഗ്യരംഗത്തെ പ്രതിസന്ധികളെ മാതൃകാപരമായ പ്രവര്‍ത്തനങ്ങളിലൂടെ നേരിടാന്‍ നമുക്ക് ഈ പുരോഗമന പ്രവര്‍ത്തനങ്ങളാണ്.
സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപദ്ധതികളുടെ ഭാഗമായി 25 കോടി രൂപ ചെലവില്‍ സംസ്ഥാനത്തെ 50 ആരോഗ്യ സ്ഥാപനങ്ങളിലെ വിവിധ പദ്ധതികളാണ് ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 856 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്താനാണ് പദ്ധതി തയ്യാറാക്കിയത്.
അതില്‍ 474 എണ്ണം പൂര്‍ത്തീകരിച്ചു. ബാക്കിയുള്ളവയില്‍ ആറ് സ്ഥാപനങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ആയി ഇപ്പോള്‍ ഉയര്‍ത്തുന്നത്. വിദഗ്ധ ചികിത്സയും മികച്ച അടിസ്ഥാന സൗകര്യങ്ങളും ആണ് ഈ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ഒരുക്കിയിരിക്കുന്നത്. 2.5 കോടി രൂപ ചെലവില്‍ വിവിധ സബ് സെന്ററുകള്‍ ഹെല്‍ത്ത്‌കെയര്‍ വെല്‍നെസ് സെന്ററുകള്‍ ആക്കി മാറ്റുകയാണ്. ഇത്തരത്തില്‍ 28 സെന്ററുകള്‍ ആണ് സംസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here