ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര: പൃഥ്വി ഷായും സൂര്യകുമാർ യാദവും ടീമിലേക്ക്

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ടീമിലേക്ക് സൂര്യകുമാർ യാദവ്, പൃഥ്വി ഷാ എന്നിവരെ ഉൾപ്പെടുത്തി.ശ്രീലങ്കക്കെതിരെ കാഴ്ചവെച്ച ബാറ്റിംഗ് മികവാണ് ഇരുവർക്കും ടെസ്റ്റ് ടീമിലേക്കുള്ള വഴി തുറന്നത്. ഇംഗ്ലണ്ടിനെതിരെ അടുത്ത മാസം ആരംഭിക്കുന്ന അഞ്ച് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇരുവരെയും ഉൾപ്പെടുത്തുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇക്കാര്യത്തിൽ ബി.സി.സി.ഐ ഔദ്യോഗിക അറിയിപ്പൊന്നും നൽകിയിട്ടില്ല. നിലവിൽ ഇന്ത്യൻ ടീമിലുള്ള മൂന്ന് പേർ പരിക്ക് കാരണം പുറത്താണ്.
ഇതാണ് ഇരുവർക്കും അവസരമൊരുക്കിയത്. ഓപ്പണർ ശുഭ്മാൻ ഗില്ലിനാണ് പരിക്കേറ്റത്. പൃഥ്വി ഷായെ ഓപ്പണർ റോളിലേക്ക് പരിഗണിക്കാൻ കാരണം ഗില്ലിന്റെ പരിക്കാണ്. പൃഥ്വി ഷായ്ക്ക് പുറമെ ദേവ്ദത്ത് പടിക്കലിനെയും പരിഗണിച്ചിരുന്നുവെങ്കിലും നിലവിലെ ഫോമും വിദേശത്തുള്ള അനുഭവവും പൃഥ്വിഷായ്ക്ക് തുണയാകുകയായിരുന്നു.
അതേസമയം ജയന്ത് യാദവിനെയും പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. വാഷിങ്ടൺ സുന്ദർ, ആവേശ് ഖാൻ എന്നിവരാണ് പരുക്ക് മൂലം നേരത്തെ ടീമിൽ നിന്ന് പുറത്തുപോയത്. വിരലിനേറ്റ പരിക്കാണ് ഇവർക്ക് തിരിച്ചടിയായത്. ആഴ്ചകളോളം വിശ്രമം വേണ്ടിവരും. നെറ്റ്ബൗളർ എന്ന നിലയിലാണ് ആവേശ് ഖാൻ ടീമിനൊപ്പം ചേർന്നത്. അതേസമയം അജിങ്ക്യ രാഹനയ്ക്കും പരിക്ക് അലട്ടുന്നതായി റിപ്പോർട്ടുകളുണ്ട്. ജസ്പ്രീത് ബുംറ, ഇശാന്ത് ഷർമ്മ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ശർദുൽ താക്കൂർ, ഉമേഷ് യാദവ് എന്നീ പേസ് ബൗളർമാർ മികച്ച ഫോമിലാണ്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here