Advertisement

ടോക്കിയോ ഒളിമ്പിക്സ്; അതിഗംഭീര തിരിച്ചുവരവുമായി സുതീര്‍ത്ഥ മുഖര്‍ജ്ജി, ആവേശപ്പോരിനൊടുവില്‍ വിജയം

July 24, 2021
Google News 2 minutes Read

സ്വീഡന്റെ ലിന്‍ഡ ബെര്‍ഗ്സ്ട്രോയത്തിനെതിരെ 4-3ന്റെ വിജയം നേടി ഇന്ത്യയുടെ സുതീര്‍ത്ഥ മുഖര്‍ജ്ജി. മത്സരത്തില്‍ 3-1ന് പിന്നില്‍ പോയ ശേഷമാണ് ഇന്ത്യന്‍ താരത്തിന്റെ അവിശ്വസനീയമായ തിരിച്ചുവരവ്. അവസാന സെറ്റില്‍ ഇന്ത്യന്‍ താരത്തിന്റെ ആധിപത്യമാണ് കാണാനായത്.

ആദ്യ സെറ്റ് സ്വീഡന്റെ ലിന്‍ഡ ബെര്‍ഗ്സ്ട്രോയം ആണ് നേടിയത്. രണ്ടാം ഗെയിമില്‍ സുതീര്‍ത്ഥ മുഖര്‍ജ്ജി തുടക്കത്തിലെ ലീഡ് നേടുന്നത് കണ്ടെങ്കിലും സ്വീഡന്‍ താരം ശക്തമായ രീതിയില്‍ മത്സരത്തിലേക്ക് തിരിച്ചുവരവ് നടത്തുന്നതാണ് കണ്ടത്. എന്നാല്‍ സമ്മര്‍ദ്ദത്തെ അതിജീവിച്ച്‌ സുതീര്‍ത്ഥ ഗെയിം 11-9ന് സ്വന്തമാക്കി.

മൂന്നാം ഗെയിമില്‍ സ്വീഡന്‍ താരം ആധിപത്യം പുലര്‍ത്തുന്ന് കാഴ്ചയാണ് കണ്ടതെങ്കിലും സുതീര്‍ത്ഥ ഒപ്പം പിടിക്കുന്നത് കാണാനായി. ഒരു ഗെയിം പോയിന്റ് സുതീര്‍ത്ഥയ്ക്ക് ലഭിച്ചുവെങ്കിലും അത് ഡ്യൂസാക്കി മാറ്റുവാന്‍ ലിന്‍ഡയ്ക്ക് സാധിച്ചു. ഗെയിം സ്വീഡന്‍ താരം 13-11ന് സ്വന്തമാക്കി.

ലിന്‍ഡ് നാലാം ഗെയിമും ജയിച്ചപ്പോള്‍ മത്സരം സുതീര്‍ത്ഥ കൈവിടുന്ന സാഹചര്യത്തിലേക്ക് പോയി. അഞ്ചാം ഗെയിമിന്റെ തുടക്കത്തില്‍ തന്നെ സുതീര്‍ത്ഥ ആറ് പോയിന്റിന്റെ ലീഡ് നേടി. ഗെയിം സുതീര്‍ത്ഥ 11-3ന് സ്വന്തമാക്കുകയായിരുന്നു.

ആറാം ഗെയിമില്‍ സ്വീഡന്‍ താരം തുടക്കത്തില്‍ തിരിച്ചുവരവ് നടത്തിയെങ്കിലും ശക്തമായ തിരിച്ചുവരവ് നടത്തി സുതീര്‍ത്ഥ ഗെയിം പോയിന്റിലേക്ക് എത്തുകയായിരുന്നു. തിരിച്ച്‌ രണ്ട് ഗെയിം പോയിന്റ് ലിന്‍ഡ രക്ഷിച്ചുവെങ്കിലും 11-9ന് ഗെയിം സ്വന്തമാക്കി ഇന്ത്യന്‍ താരം നിര്‍ണ്ണായകമായ അഞ്ചാം സെറ്റിലേക്ക് മത്സരത്തെ എത്തിച്ചു.

നിര്‍ണ്ണായകമായ ഏഴാം സെറ്റില്‍ സുതീര്‍ത്ഥ 5-1ന്റെ തുടക്കത്തിലെ ആധിപത്യം സ്വന്തമാക്കുകയായിരുന്നു. പിന്നീട് തുടരെ പോയിന്റുകളുമായി താരം 8-2ന്റെ ലീഡ് കരസ്ഥമാക്കി. അവസാന ഗെയിം 11-5ന് സുതീര്‍ത്ഥ വിജയിക്കുകയായിരുന്നു.

സ്കോര്‍: 5-11, 11-9, 11-13, 9-11, 11-3, 11-9. 11-5

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here