ടോക്കിയോയില്‍ ഷൂട്ടിംഗില്‍ നിരാശ; സൗരഭ് ചൗധരി പുറത്ത്, ഏഴാം സ്ഥാനം മാത്രം

ടോക്കിയോ ഒളിമ്പിക്സ് ഷൂട്ടിംഗില്‍ ഇന്ത്യക്ക് നിരാശ. പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ സൗരഭ് ചൗധരി മെഡല്‍ കാണാതെ പുറത്തായി. ഫൈനലില്‍ ഏഴാം സ്ഥാനത്ത് മാത്രമാണ് ലോക രണ്ടാം നമ്പര്‍ താരമായ സൗരഭിന് ഫിനിഷ് ചെയ്യാനായത്. യോഗ്യതാ റൗണ്ടില്‍ 600ല്‍ 586 പോയിന്‍റുമായി ഒന്നാമതെത്തിയാണ് സൗരഭ് കലാശപ്പോരിന് യോഗ്യനായത്. മറ്റൊരു ഇന്ത്യന്‍ താരം അഭിഷേക് വര്‍മ ഫൈനലിലെത്താതെ നേരത്തെതന്നെ പുറത്തായിരുന്നു.
മെഡല്‍ നേടാന്‍ ആയില്ലെങ്കിലും യോഗ്യതയില്‍ ഒന്നാമത് ആയി ഫൈനലില്‍ എത്തി മികവ് കാണിച്ച സൗരഭ് ഇന്ത്യയുടെ ഭാവി പ്രതീക്ഷ തന്നെയാണ്.
ഒളിമ്പിക് റെക്കോര്‍ഡ് കുറിച്ച ഇറാനിയന്‍ ഷൂട്ടര്‍ ജാവദ് ഫൗറോഗിയാണ് ഈ ഇനത്തില്‍ സ്വര്‍ണ മെഡല്‍ നേട്ടം കരസ്ഥമാക്കിയത്. സെര്‍ബിയന്‍ താരം മൈക്ക് വെള്ളി മെഡല്‍ സ്വന്തമാക്കിയപ്പോള്‍ ചൈനക്ക് ഈ ഇനത്തില്‍ വെങ്കല മെഡല്‍ കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here