ചേർത്തലയിലെ യുവതിയുടെ മരണം കൊലപാതകം; കുറ്റം സമ്മതിച്ച് പ്രതി രതീഷ്

ആലപ്പുഴ ചേർത്തല കടക്കരപ്പള്ളിയിലെ യുവതിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. പ്രതിയായ സഹോദരീ ഭർത്താവ് രതീഷ് കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. തർക്കത്തിനിടെ മർദിച്ചപ്പോൾ യുവതി ബോധരഹിതയായി വീണു. തുടർന്ന് യുവതിയെ പ്രതി കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ചേർത്തലയിൽ 25കാരിയായ ഹരികൃഷ്ണയെ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്ന സംശയം ആദ്യം തന്നെ ഉയർന്നിരുന്നു. സംഭവത്തിന് ശേഷം സഹോദരീ ഭർത്താവ് രതീഷ് ഒളിവിൽ പോയതോടെ സംശയം ബലപ്പെട്ടു. രതീഷിലേയ്ക്ക് അന്വേഷണം വ്യാപിപ്പിച്ചതിനിടെ ഇന്നലെ ഇയാൾ പിടിയിലായി. വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു.
Read Also: മന്ത്രി അഹമ്മദ് ദേവർകോവിൽ പങ്കെടുത്ത ഐഎൻഎൽ യോഗത്തിൽ കയ്യാങ്കളി
വർക്ക് ഷോപ്പ് ജീവനക്കാരനാണ് രതീഷ്. ഇയാളുടെ ഭാര്യ നീതുവിന്റെ സഹോദരിയാണ് കൊല്ലപ്പെട്ട ഹരികൃഷ്ണ. ആലപ്പുഴ മെഡിക്കൽ കോളജിൽ താത്ക്കാലിക നഴ്‌സായി ജോലി നോക്കിവരികയായിരുന്നു.
Story Highlights: Cherthala woman murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here