Advertisement

സ്‌പൈനൽ മസ്‌കുലർ അട്രോഫി ബാധിച്ച ഒന്നരവയസുകാരൻ മുഹമ്മദിന് ലഭിച്ചത് 46.78 കോടി രൂപ

July 25, 2021
1 minute Read
sma muhammad kannur

സ്‌പൈനൽ മസ്‌കുലർ അട്രോഫി ബാധിച്ച കണ്ണൂർ മാട്ടൂലിരിലെ ഒന്നരവയസുകാരൻ മുഹമ്മദിനായി പിരിച്ചത് 46.78 കോടി രൂപ. രണ്ട് ബാങ്ക് അക്കൗണ്ട് വഴിയാണ് പണം സമാഹരിച്ചത്. എം. വിജിൻ എംഎൽഎയുടെ നേതൃത്വത്തിലുള്ള ചികിത്സാ കമ്മിറ്റിയാണ് ഇത് സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവിട്ടത്. 7,70,000 പേരാണ് ഇത്രയും പണം നൽകിയതെന്നും ചികിത്സാ കമ്മിറ്റി അറിയിച്ചു.

Read Also: മുഹമ്മദിന് ആവശ്യമായ 18 കോടി രൂപയും ലഭിച്ചു; ഇനി പണം അയക്കേണ്ട

അപൂർവ ജനിതക രോഗമായ സ്പൈനൽ മസ്‌കുലർ അട്രോഫി ബാധിച്ച കണ്ണൂർ മാട്ടൂൽ കപ്പാലം സ്വദേശി മുഹമ്മദിന്റെ ജീവിതം ട്വന്റിഫോർ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. മുഹമ്മദിന്റെ സഹോദരി അഫ്രയും ഇതേ രോഗത്താൽ ദുരിതമനുഭവിക്കുന്ന കുട്ടിയാണ്. രോഗം തിരിച്ചറിയാൻ വൈകിയതോടെയാണ് അഫ്ര വീൽചെയറിലായത്. അഫ്രയെ ബാധിച്ച രോഗം മുഹമ്മദിനും കണ്ടെത്തിയതോടെ സഹായം അഭ്യർത്ഥിച്ച് കുടുംബം രംഗത്തെത്തുകയായിരുന്നു. മുഹമ്മദിന് രണ്ട് വയസ് ആകുന്നതിന് മുൻപ് സോൾജൻസ്മ എന്ന ലോകത്തിലെ വിലകൂടിയ മരുന്ന് ഒരു ഡോസ് കുത്തിവയ്ക്കണമെന്നായിരുന്നു ഡോക്ടർമാർ പറഞ്ഞത്. സംഭവം വാർത്തയായതോടെ മുഹമ്മദിനായി ലോകം കൈകോർത്തു. ആറ് ദിവസം കൊണ്ടാണ് മരുന്നിന് ആവശ്യമായ പതിനെട്ട് രൂപ സമാഹരിച്ചത്. ബാക്കിവരുന്ന തുക സമാന രോഗത്താൽ കഷ്ടത അനുഭവിക്കുന്ന മറ്റുള്ള കുട്ടികളുടെ ചികിത്സയ്ക്ക് നൽകാനാണ് തീരുമാനം.

Story Highlights: SMA, spinal muscular atrophy, Muhammad, kannur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top