യു.കെ.യിൽ പുതിയ കൊവിഡ് വകഭേദം കണ്ടെത്തി

ജനുവരിയിൽ കൊളംബിയയിൽ കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകഭേദം യു.കെ.യിലും കണ്ടെത്തി. പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടാണ് പുതിയ വകഭേദത്തെ തിരിച്ചറിഞ്ഞത്. ഈ വകഭേദം ബാധിച്ച പുതിയ 16 കേസുകളാണ് യു.കെ.യിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ബി.1.621. എന്നാണ് ഇതിന് നൽകിയ പേര്. ഇതിനെതിരേ വാക്‌സിൻ ഫലപ്രദമാണോ, ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമോ എന്നിവ സംബന്ധിച്ച് തെളിവുകളൊന്നും ലഭ്യമല്ലെന്ന് അധികൃതർ അറിയിച്ചു.
Read Also: ഓസ്‌ട്രേലിയയിൽ ലോക്ക്ഡൗണിനെതിരെ വ്യാപക പ്രതിഷേധം; തെരുവിലിറങ്ങി ജനം
റിപ്പോർട്ട് ചെയ്ത മിക്ക കേസുകളും വിദേശ യാത്രയുമായി ബന്ധപ്പെട്ടുള്ളതാണ്. നിലവിൽ യു.കെ.യിൽ കമ്മ്യൂണിറ്റി വ്യാപനം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ ഏതാനും ആഴ്ചകളായി യു.കെ.യിലെ കൊവിഡ് സ്ഥിതി കൂടുതൽ വഷളായി, ഇത് വൈറസിന്റെ ഡെൽറ്റ വേരിയന്റിന് കാരണമായി.
കേസുകളിൽ വർദ്ധനവുണ്ടായിട്ടും, ഈ ആഴ്ച യു.കെ.യിൽ കൊവിഡ് നിയന്ത്രണങ്ങൾ നീക്കം ചെയ്തിരുന്നു. ശനിയാഴ്ച ബ്രിട്ടനിൽ 31,794 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.
Story Highlights: UK Found New Covid Variant
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here