വിവാഹ വേദിയിലും വരൻ ‘വർക്ക് ഫ്രം ഹോം’: വൈറലായി വിഡിയോ

സമൂഹത്തിൽ നടക്കുന്ന പല രസകരമായ സംഭവ വികാസങ്ങളും സൈബർ ലോകത്ത് വൈറലാകാറുണ്ട്. ഇപ്പോഴിതാ അത്തരമൊരു വിഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. കൊവിഡ് പ്രതിസന്ധി മൂലം ഭൂരിഭാഗം പേരും വീട്ടിൽ തന്നെ ഇരുന്ന് ജോലി ചെയ്യുകയാണ്. അത് കൊണ്ട് വിവാഹ വേദി പോലും തൊഴിലിടമാകുന്ന കാഴ്ചകളാണ് ഇപ്പോൾ കാണുന്നത്. വരനായി വിവാഹ വേദിയിൽ ഇരിക്കുമ്പോൾ പോലും ലാപ്‌ടോപ്പിൽ ജോലി ചെയ്യുന്ന യുവാവിനെയാണ് ഇവിടെയൊരു വിഡിയോയിൽ കാണുന്നത്.
Read Also: സ്വന്തം മുഖത്ത് പരീക്ഷണം നടത്തി മേക്കപ്പ് കലാകാരി; വൈറലായി ഫേസ് ആർട്ട് ചിത്രങ്ങളും വിഡിയോയും
വിവാഹ വേദിയിൽ മടിയിൽ ലാപ്‌ടോപ്പുമായി ഇരുന്ന് ജോലി ചെയ്യുന്ന യുവാവിനെ കണ്ട് വധുവും ബന്ധുക്കളുമെല്ലാം ചിരിക്കുന്നതും വിഡിയോയിൽ കാണാൻ സാധിക്കും. വിഡിയോ വൈറലായതോടെ രസകരമായ കമന്റുകളും എത്തി. മഹാരാഷ്ട്രയിലാണ് ഈ വർക്ക് ഫ്രം വെഡിങ് അരങ്ങേറിയത്.
Story Highlights: Work from wedding’: Video of groom with laptop goes viral
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here