‘മുൻപും പീഡന പരാതി ഒതുക്കിയിട്ടുണ്ട്’; മന്ത്രി എ. കെ ശശീന്ദ്രനെതിരെ വീണ്ടും പരാതിക്കാരിയുടെ പിതാവ്

മന്ത്രി എ. കെ ശശീന്ദ്രനെതിരെ വീണ്ടും പീഡന പരാതിയുമായി രംഗത്തെത്തിയ യുവതിയുടെ പിതാവ്. മന്ത്രി മുൻപും പീഡന പരാതി ഒതുക്കിയിട്ടുണ്ടെന്ന് യുവതിയുടെ പിതാവ് ആരോപിച്ചു. എൻസിപി നേതൃത്വത്തിനെതിരേയും യുവതിയുടെ പിതാവ് ആരോപണം ഉന്നയിച്ചു.
പി. സി ചാക്കോയ്ക്ക് ലാഭത്തിൽ മാത്രമാണ് നോട്ടമെന്ന് യുവതിയുടെ പിതാവ് പറഞ്ഞു. എൻസിപിയെ പിഴിയുകയാണ് പി.സി ചാക്കോയുടെ ലക്ഷ്യം. താൻ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെന്ന് പി. സി ചാക്കോ എന്തിന്റെ അടിസ്ഥാനത്തിലാണ് പറഞ്ഞതെന്നും യുവതിയുടെ പിതാവ് ചോദിച്ചു. ഓലപ്പാമ്പുകാട്ടി പേടിപ്പിക്കാൻ നോക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.
Read Also:കുണ്ടറ പീഡനശ്രമം; എ കെ ശശീന്ദ്രന് ക്ലീൻ ചിറ്റ്; അഞ്ചു പേർക്കെതിരെ അന്വേഷണ കമ്മിറ്റി റിപ്പോർട്ട്
മകൾക്കെതിരായ പീഡനശ്രമവുമായി ബന്ധപ്പെട്ട കേസ് ഒതുക്കി തീർക്കാൻ മന്ത്രി എ. കെ ശശീന്ദ്രൻ ശ്രമിച്ചെന്ന ആരോപണവുമായി യുവതിയുടെ പിതാവ് നേരത്തേ രംഗത്തെത്തിയിരുന്നു. പരാതി നല്ലരീതിയിൽ പരിഹരിക്കണമെന്ന് യുവതിയുടെ പിതാവിനോട് മന്ത്രി പറയുന്ന ഫോൺ സംഭാഷണവും പുറത്തുവന്നിരുന്നു. സംഭവം വിവാദമായതോടെ പീഡന പരാതിയാണെന്ന് അറിയില്ലെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. മന്ത്രിയെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ സ്വീകരിച്ചത്.
Story Highlights: again complaint against saseendran, A K Saseendran, Kundara rape attempt case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here