‘വന്യജീവികളെ കൊല്ലാന്‍ അനുമതി തേടുകയാണ്, സാധിച്ചാല്‍ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമാകും’; മന്ത്രി എ കെ ശശീന്ദ്രന്‍

ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലാന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടാനുള്ള മന്ത്രിസഭായോഗ തീരുമാനത്തില്‍ പ്രതികരണവുമായി വനം മന്ത്രി എ കെ ശശീന്ദ്രന്‍. വനം – വന്യജീവി സംരക്ഷണ നിയമത്തിലെ 11ബി പ്രകാരം കാട്ടുപന്നികളെ വെടിവച്ച് കൊല്ലാനുള്ള അധികാരം ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡനില്‍ നിക്ഷിപ്തമാക്കിയതുപോലെ അക്രമകാരികളായ മറ്റ് വന്യജീവികളെയും വെടിവച്ചുകൊല്ലാനുള്ള ഉത്തരവ് പുറപ്പെടുവിക്കാനുള്ള അധികാരം സ്റ്റേറ്റിന് വേണമെന്നാണ് ഇന്നത്തെ യോഗത്തിന്റെ തീരുമാനത്തിന്റെ കാതല്‍. അതിലേക്ക് എത്തണമെങ്കില്‍ നിയമപരമായ കാര്യങ്ങള്‍ ഒക്കെ പരിശോധിക്കേണ്ടതുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. ഈ കാര്യം മോണിറ്റര്‍ ചെയ്യുന്നതിന് വേണ്ടി വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. അതിന്റെ ഭാഗമായി അഡ്വക്കേറ്റ് ജനറലുമായും മറ്റ് വിദഗ്ദന്‍മാരുമായും ആലോചന നടത്തി എത്രയും പെട്ടന്ന് ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. അതിനനുസരിച്ചുള്ള നടപടികള്‍ തുടങ്ങുന്നതിന് വകുപ്പ് മുന്നോട്ട് പോയിരിക്കുകയാണ്. ഇത് സാധിച്ചാല്‍ കേരളത്തിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം അവരുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന പ്രധാനപ്പെട്ട പ്രശ്‌നത്തിന് പരിഹാരമാകുമെന്നാണ് സര്‍ക്കാര്‍ വിശ്വസിക്കുന്നത് – മന്ത്രി പറഞ്ഞു.
നേരത്തെ തന്നെ ഇതിനുള്ള നിയമഭേദഗതിയെന്ന ആവശ്യം ഉന്നയിച്ച് പ്രമേയം പാസാക്കുകയും കേന്ദ്ര സര്‍ക്കാരിനെ കാണുകയും ശ്രദ്ധയില്‍ പെടുത്തുകയും ചെയ്തിരുന്നുവെന്ന് എ കെ ശശീന്ദ്രന്‍ പറഞ്ഞു. എന്നാല്‍, ദൗര്‍ഭാഗ്യവശാല്‍ അനുകൂലമായ നിലപാടല്ല അവിടെയുണ്ടായിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങളുടെ ദുരിതമകറ്റാനുള്ള തീരുമാനമെന്നുള്ള നിലയില്‍ എത്രമാത്രം മുന്നോട്ട് പോകാന്‍ കഴിയുമോ അത്രമാത്രം മുന്നോട്ട് പോകാനുള്ള പച്ചക്കൊടിയാണ് മുഖ്യമന്ത്രി വനം വകുപ്പിന് നല്‍കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
Read Also:ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലാന്‍ കേന്ദ്രത്തിന്റെ അനുമതി തേടാന്‍ സംസ്ഥാനം
വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ ഉയരുന്ന വിമര്‍ശനത്തെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടാത്ത വിമര്‍ശനമാണിത്. ഈ കഴിഞ്ഞ രണ്ട് കൊല്ലത്തിനിടയില്‍ 1200 കിലോമീറ്റര്‍ ദൂരത്തിലാണ് സോളാര്‍ ഫെന്‍സിങ്ങും മറ്റും സ്ഥാപിച്ചത്. ഇതിന് പുറമേ 1000 ക്യാമറകള്‍ സ്ഥാപിച്ചു. ഇത്തരത്തില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി – അദ്ദേഹം പറഞ്ഞു.
കാട്ടുപന്നികളെ കൂടാതെ മനുഷ്യന്റെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന മറ്റ് വന്യജീവികളെയും കൊല്ലുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടാനാണ് മന്ത്രിസഭായോഗത്തിന്റെ തീരുമാനം. ഇതിനുള്ള നടപടി സ്വീകരിക്കാന്‍ വനം-വന്യജീവി വകുപ്പിനെ ചുമതലപ്പെടുത്തി. നിയമ വകുപ്പ് സെക്രട്ടറിയുമായി കൂടിയാലോചിച്ച് ഇക്കാര്യത്തില്‍ ആവശ്യമായ നിയമനിര്‍മ്മാണത്തിനുള്ള നിര്‍ദേശം സമര്‍പ്പിക്കാന്‍ വനംവകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
Story Highlights : AK Saseendran about Cabinet decision to seek Centre’s permission to kill wildlife that poses threat to life and property
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here