Advertisement

‘നീളൻ മുടി മുറിയ്ക്കണം, സോഷ്യൽ മീഡിയ പാടില്ല’; താരങ്ങളോട് കർശന നിബന്ധനകളുമായി ബംഗാൾ അണ്ടർ-23 പരിശീലകൻ

July 26, 2021
Google News 2 minutes Read
Bengal Laxmi Shukla restrictions

ബംഗാൾ അണ്ടർ-23 ടീം താരങ്ങളോട് കർശന നിബന്ധനകളുമായി പരിശീലകനും മുൻ ദേശീയ താരവുമായ ലക്ഷ്മി രത്തൻ ശുക്ല. നീളൻ മുടി മുറിയ്ക്കണമെന്നും സമൂഹമാധ്യമങ്ങളിൽ അകന്നുനിൽക്കണം എന്നുമാണ് പ്രധാനപ്പെട്ട നിബന്ധനകൾ. ഒപ്പം താരങ്ങൾ ബംഗാളി ഭാഷ പഠിച്ചിരിക്കണമെന്നും ശുക്ല നിഷ്കർശിക്കുന്നു. ( Bengal Laxmi Shukla restrictions )

Read Also: ശ്രീലങ്കയ്ക്കെതിരെ ഇന്ത്യക്ക് 38 റണ്‍സിന്റെ വിജയം

ബംഗാളിലെ മുൻ കായിക മന്ത്രി കൂടിയായ ലക്ഷ്മി രത്തൻ ശുക്ല 60 താരങ്ങളുമായാണ് അണ്ടർ-23 ക്യാമ്പ് ആരംഭിച്ചിരിക്കുന്നത്. ഇവരോടാണ് അദ്ദേഹം ഇത്തരത്തിൽ നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത്. “സമൂഹമാധ്യമങ്ങളിൽ ഒന്നും പോസ്റ്റ് ചെയ്യരുതെന്ന് അവരോട് പറഞ്ഞിട്ടുണ്ട്. നീളൻ മുടിയുള്ളവർ ഉടൻ വെട്ടണം. ടീം അംഗങ്ങളോട് സുഗമമായി സംസാരിക്കുന്നതിനു വേണ്ടി നിർബന്ധമായും ബംഗാളി ഭാഷ പഠിച്ചിരിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.”- അദ്ദേഹം പറഞ്ഞു.

ശ്രീലങ്കൻ ക്യാമ്പിൽ ആശങ്ക

ഇന്ത്യക്കെതിരെ രണ്ടാം ടി-20 മത്സരത്തിനൊരുങ്ങുന്ന ശ്രീലങ്കൻ ടീമിനു തിരിച്ചടിയായി ചരിത് അസലങ്കയുടെ പരുക്ക്. ഏകദിന പരമ്പരയിൽ ടീമിനായി ഏറ്റവുമധികം റൺസ് നേടിയവരിൽ രണ്ടാമതുണ്ടായിരുന്ന താരം ആദ്യ ടി-20യിൽ 26 പന്തിൽ 44 റൺസ് നേടി ടോപ്പ് സ്കോററായിരുന്നു. മികച്ച ഫോമിലുള്ള താരം പുറത്താവുന്നത് ശ്രീലങ്കയുടെ ബാറ്റിംഗ് കരുത്തിനെ സാരമായി ബാധിക്കും.

തുടഞരമ്പിനേറ്റ പരുക്കാണ് അസലങ്കയ്ക്ക് തിരിച്ചടി ആയിരിക്കുന്നത്. അസലങ്കയ്ക്കൊപ്പം പാതും നിസ്സങ്കയ്ക്കും പരുക്കാണ്. നിസ്സങ്ക കളിക്കുന്ന കാര്യവും സംശയത്തിലാണ്.

അതേസമയം, ശ്രീലങ്കയ്ക്കെതിരെ 38 റൺസിന്റെ തകർപ്പൻ വിജയമാണ് ടി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ സ്വന്തമാക്കിയത്. 165 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ശ്രീലങ്ക18.3 ഓവറിൽ 126 റൺസിന് എല്ലാവരും പുറത്തായി. ഭുവനേശ്വർ കുമാർ ഇന്ത്യയ്ക്കായി നാല് വിക്കറ്റ് നേടി.

Story Highlights: Bengal coach Laxmi Ratan Shukla restrictions

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here