പുരുഷ അമ്പെയ്ത്ത് : ക്വാർട്ടർ ഫൈനലിൽ ഇന്ത്യ പുറത്ത്

ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് വീണ്ടും നിരാശ. പുരുഷ അമ്പെയ്ത്തിലെ ക്വാർട്ടർ ഫൈനലിൽ ഇന്ത്യ പുറത്ത്. ദക്ഷിണ കൊറിയയോടാണ് ഇന്ത്യ നേരിട്ടുള്ള സെറ്റുകൾക്ക് തോറ്റത്.
കിം യെ ഡെയ്ക്ക്, കിം വൂജിൻ, ഓഹ് യിൻയേക് സഖ്യമാണ് ഇന്ത്യയെ തോൽപ്പിച്ചത്. 6-0 ആണ് സ്‌കോർ നില. ഖസാകിസ്ഥാൻ സഖ്യത്തെ തോൽപ്പിച്ചാണ് ഇന്ത്യ ക്വാർട്ടർ ഫൈനലിൽ എത്തിയത്. 6-2 ആയിരുന്നു പ്രീ ക്വാർട്ടറിൽ ഇന്ത്യയുടെ സ്‌കോർ.
Read Also: ഒളിമ്പിക്‌സ്: ഇന്ത്യ പ്രതീക്ഷ വയ്ക്കുന്ന ഇന്നത്തെ മത്സരങ്ങൾ
അതേസമയം, ടേബിൾ ടെന്നിസിൽ അജന്താ കമാൽ മൂന്നാം റൗണ്ടിൽ പ്രവേശിച്ചു. ഫെൻസിംഗ് രണ്ടാം റൗണ്ടിൽ ഭവാനി ദേവിക്ക് തോൽവി നേരിട്ടു.
You did what no one did in India before, so chin up champ. ❤️
— India ?? at #Tokyo2020 (@IndiansportFeed) July 26, 2021
First fencer to make it to the Olympics ✅
First fencer to register a win in the Olympics ✅
Bhavani Devi loses to World No.3 Manon Brunet in the round of 32 of women’s sabre individual event. #IndiaAtTokyo2020 pic.twitter.com/T0TeGW862A
പുരുഷന്മാരുടെ നീന്തലിൽ മലയാളി താരതം സാജൻ പ്രകാശന് ഇന്ന് മത്സരമുണ്ട്. മലയാളി താരം സജിൻ പ്രകാശ് നീന്തൽ കുളത്തിൽ ആദ്യമായി മത്സരിക്കാനിറങ്ങും. സജിൻ പ്രകാശ് ഇന്ത്യയിൽ നിന്നും ഒളിമ്പിക്‌സിലേക്ക് നേരിട്ട് യോഗ്യത നേടിയ ആദ്യ താരമാണ്. വനിതകളുടെ ഹോക്കിയിൽ ഇന്ത്യ ജർമനിയെ നേരിടും.
Story Highlights: Indian Archery Team Fails
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here