പഞ്ചാബിൽ സ്കൂളുകൾ തുറന്നു; 10,11,12 ക്ലാസുകളിൽ അധ്യയനം തുടങ്ങി

കൊവിഡ് രണ്ടാം തരംഗത്തിന് ശേഷം പഞ്ചാബിൽ സ്കൂളുകൾ ആദ്യമായി തുറന്നു. പത്ത് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയാണ് ആരംഭിച്ചിരിക്കുന്നത്. രക്ഷകർത്താക്കളുടെ സമ്മതപത്രത്തോടെ വിദ്യാർഥികൾക്ക് ഷൂലിൽ പ്രവേശിക്കാം. മാർച്ചിൽ രണ്ടാം തരംഗം രൂക്ഷമായതിനെ തുടർന്ന് അടച്ചിട്ട സ്കൂളുകൾ നാല് മാസത്തിന് ശേഷമാണ് തുറന്നിരിക്കുന്നത്. രണ്ട് ഡോസ് വാക്‌സിനെടുത്ത അധ്യാപകരെയും ജീവനക്കാരെയും മാത്രമാണ് സ്കൂളുകളിൽ ഹാജരാകാൻ അനുവദിച്ചത്.
ഓൺലൈൻ ക്ലാസുകളും പുരോഗമിക്കുന്നുണ്ട്. മാസങ്ങളായുള്ള ഓൺലൈൻ ക്ലാസുകൾക്ക് ശേഷം സ്കൂളുകളിൽ നേരിട്ടെത്തിയതിന്റെ സന്തോഷത്തിലാണ് വിദ്യാർഥികളും അധ്യാപകരും. ഓൺലൈൻ ക്ലാസുകൾ അപേക്ഷിച്ച് അധ്യാപകരെ നേരിൽ കണ്ട് ക്ലാസുകളിൽ പങ്കെടുക്കുന്നതാണ് കൂടുതൽ സഹായകമെന്ന് വിദ്യാർഥികൾ പറഞ്ഞു.
Read Also:ഡൽഹിയിൽ കൂടുതൽ ഇളവുകൾ; തിയറ്ററുകൾ തിങ്കളാഴ്ച മുതൽ തുറക്കും
കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചാണ് ക്ലാസുകൾ നടത്തിയത്. സാമൂഹിക അകലം പാലിച്ചാണ് കുട്ടികൾക്കുള്ള ഇരിപ്പിടങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. വിദ്യാർഥികൾക്ക് സാനിറ്റൈസർ നൽകിയിരുന്നു. മാസ്ക് ധരിക്കുന്നതും പ്രവേശന കവാടത്തിൽ തെർമൽ സ്കാനിങ് നടത്തുന്നതും നിർബന്ധമാക്കിയിട്ടുണ്ട്.
കൊവിഡ് സാഹചര്യം നിയന്ത്രണവിധേയമായാൽ ഓഗസ്റ്റ് 2 മുതൽ മറ്റ് ക്ലാസുകളിലെ വിദ്യാർഥികൾക്കും ഓഫ്‌ലൈൻ ക്ലാസുകൾ ആരംഭിക്കുന്നത് പരിഗണനയിലാണെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ 5.98 ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 16,266 പേർ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചു.
Story Highlights: Punjab Schools Reopen for Classes 10 to 12
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here