തൃശൂരിൽ വീണ്ടും സഹകരണ ബാങ്ക് കൊളള; ബാങ്ക് കൂപ്പുകുത്തിയത് 13 കോടിയുടെ നഷ്ടത്തിലേക്ക്; 24 Exclusive

തൃശൂരിൽ വീണ്ടും സഹകരണ ബാങ്ക് കൊളള. തൃശൂർ മൂസ്‌പെറ്റ് സഹകരണ ബാങ്കിലാണ് ക്രമക്കേട് കണ്ടെത്തിയത്. ക്രമക്കേട് കണ്ടെത്തിയത് സഹകരണ രജിസ്ട്രാർ ആണ്. റിപ്പോർട്ടിന്റെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു.
13 കോടിയുടെ നഷ്ടത്തിലേക്ക് ബാങ്ക് കൂപ്പുകുത്തിയതായി സഹകരണ രജിസ്ട്രാറുടെ റിപ്പോർട്ടിൽ പറയുന്നു. പ്രവർത്തന പരിധിക്ക് പുറത്ത് വായ്പ നൽകിയെന്നും ഭരണ സമിതി അംഗങ്ങളും ബന്ധുക്കളും വായ്പ തരപ്പെടുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. ഭൂമി വില ഉയർത്തിക്കാട്ടി വായ്പ സ്വന്തമാക്കി.
Read Also: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: പ്രതികളെ സിപിഐഎം പുറത്താക്കുമെന്ന് സൂചന
എന്നാൽ മൂസ്‌പെറ്റ് ബാങ്കിൽ ക്രമക്കേട് അന്വേഷിച്ച സിപിഐഎം അന്വേഷണ സംഘം റിപ്പോർട്ട് പൂഴ്ത്തി. സിപിഐഎം നേതാക്കളആയ പി കെ ബിജുവും പി കെ ഷാജൻ എന്നിവരുടെ റിപ്പോർട്ടിൽ നടപടിയെടുത്തില്ല.
Story Highlights: thrissur Moospet cooperative bank
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here