Advertisement

ചൈനയിലെ വെള്ളപ്പൊക്കത്തിലും ചുഴലിക്കാറ്റിലും 63 മരണം

July 26, 2021
Google News 1 minute Read
Typhoon In-Fa Hits China

ചൈനയുടെ കിഴക്കൻ പ്രവിശ്യയിൽ ഇൻ-ഫാ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം. സെക്കൻഡിൽ 38 മീറ്റർ വേഗതയിൽ വരെ കാറ്റ് വീശി. ഹെനാൻ പ്രവിശ്യയിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ 63 പേര് മരിച്ചു. ഈ വർഷത്തെ ആറാമത്തെ ചുഴലിക്കാറ്റാണ് സൗഷാൻ നഗരത്തിലെ പുറ്റുവോ ജില്ലയിൽ ആഞ്ഞടിച്ചത്.

ചുഴലിക്കാറ്റ് സെജിയാങ്ങിന്റെ ജിയാക്സിംഗ് നഗരത്തിനും ജിയാങ്‌സു പ്രവിശ്യയിലെ ക്വിഡോംഗ് നഗരത്തിനും ഇടയിലുള്ള തീരപ്രദേശങ്ങളിൽ മണ്ണിടിച്ചിലുണ്ടാക്കുമെന്ന് കാലാവസ്ഥാ അധികൃതർ പ്രവചിച്ചു .

പ്രവിശ്യാ തലസ്ഥാനമായ ഷെങ്‌ഷൗവിലെ വെള്ളപ്പൊക്കത്തിൽ ഒരു സബ്‌വേ മെട്രോ ട്രെയിനും തുരങ്കവും വെള്ളപ്പൊക്കത്തിൽ മുങ്ങി. 12 പേരാണ് ഇവിടെ മരിച്ചത്.

Read Also:യു.കെ.യിൽ പുതിയ കൊവിഡ് വകഭേദം കണ്ടെത്തി

ആയിരം വർഷത്തിനിടയിലെ ഏറ്റവും കനത്ത മഴയാണിത്. വെള്ളപ്പൊക്കമുണ്ടായ നദിയുടെ വെള്ളം തിരിച്ചുവിടാൻ ചൈനയുടെ സൈന്യം തകർന്ന ഡാം തുറന്നു വിട്ടിരുന്നു. പതിറ്റാണ്ടുകളായി കാണാത്ത തീവ്രതയുടെ വെള്ളപ്പൊക്കമാണ് ചൈന അനുഭവിച്ചുകൊണ്ടിരിക്കുന്നത്.

പേമാരിയിൽ ഹെനാൻ പ്രവിശ്യയിലെ മൂന്ന് ദശലക്ഷം ആളുകളെ ബാധിച്ചിട്ടുണ്ടെന്നും മൊത്തം 376,000 പ്രദേശവാസികളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ടെന്നും പ്രൊവിൻഷ്യൽ എമർജൻസി മാനേജ്‌മെന്റ് വകുപ്പ് അറിയിച്ചു. ദുരന്തത്തില്‍ സാമ്പത്തിക നഷ്ടം 65.5 ബില്യൺ യുവാൻ (10 ബില്യൺ യുഎസ് ഡോളർ) ആയി ഉയർന്നു.

നഗരത്തിന് ചുറ്റുമുള്ള 10 വ്യത്യസ്ത അപകടമേഖലകളിലായി 8,000 സൈനികർ രക്ഷാ പ്രവര്‍ത്തനം നടത്തുന്നതായി സർക്കാർ സിൻ‌ഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവരെയും കുടുങ്ങിക്കിടക്കുന്നവരെയും രക്ഷിക്കാനും, ഇതോടൊപ്പം വെള്ളപ്പൊക്കമുണ്ടായ റോഡുകൾ ശരിയാക്കുന്നതിനുമായി അഗ്നിശമന സേനാംഗങ്ങൾ ഗ്രാമങ്ങളിൽ പര്യടനം നടത്തുകയാണ്.

Story Highlights: Typhoon In-Fa Hits China

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here