Advertisement

ഐഎസ്ആർഒ ചാരക്കേസ്; പ്രതികളുടെ ജാമ്യാപേക്ഷയെ പ്രതിരോധിക്കാൻ സിബിഐ

July 27, 2021
1 minute Read
cbi isro case

ഐഎസ്ആർഒ ചാരക്കേസിൽ പ്രതികളുടെ ജാമ്യാപേക്ഷയെ പ്രതിരോധിക്കാൻ സിബിഐ. കേസിൽ സോളിസിറ്റർ ജനറലോ അഡീഷണൽ സോളിസിറ്റർ ജനറലോ ഹൈക്കോടതിയിൽ ഹാജരാകും. പ്രതികൾക്ക് മുൻകൂർ ജാമ്യം ലഭിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന വാദമായിരിക്കും സിബിഐ ഉന്നയിക്കുക.

ഹൈക്കോടതിയിൽ സിബിഐക്ക് സ്ഥിരം സ്റ്റാൻഡിംഗ് കോൺസൽ ഇല്ലാത്ത കാരണത്താൽ ചാരക്കേസ് ഗൂഢാലോചനയിലെ മുൻകൂർ ജാമ്യാപേക്ഷ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച സംഭവിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സുപ്രിംകോടതി അഭിഭാഷകരെ ഇറക്കാൻ സിബിഐ തീരുമാനിച്ചത്. കേസിൽ അടുത്ത തിങ്കളാഴ്ച സോളിസിറ്റർ ജനറലോ അഡീഷണൽ സോളിസിറ്റർ ജനറലോ ഹൈക്കോടതിയിൽ ഹാജരാകും. പ്രതികൾക്ക് മുൻകൂർ ജാമ്യം ലഭിക്കുന്നത് ഏതുവിധേനയും തടയുകയാണ് ലക്ഷ്യം. മുൻകൂർ ജാമ്യം അനുവദിച്ചാൽ സുപ്രിംകോടതിയെ സമീപിക്കാനും സിബിഐക്ക് നീക്കമുണ്ട്.

Read Also: ഐഎസ്ആർഒ ചാരക്കേസ്; ശാസ്ത്രജ്ഞരെ പ്രതികളാക്കിയത് തെളിവില്ലാതെയെന്ന് സിബിഐ എഫ്‌ഐആർ: പകര്‍പ്പ് 24ന് ലഭിച്ചു

അതിനിടെ നമ്പി നാരായണൻ സിബിഐ ഉദ്യോഗസ്ഥർക്ക് ഭൂമി നൽകിയത് അന്വേഷിക്കണമെന്ന എസ്. വിജയന്റെ ഹർജി തിരുവനന്തപുരം സി.ജെ.എം കോടതി തള്ളി.

Story Highlights: cbi isro case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top