അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡാ പട്ടേൽ ഇന്ന് ലക്ഷദ്വീപിലെത്തും

അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡാ പട്ടേൽ ഇന്ന് ലക്ഷദ്വീപിലെത്തും. കൊച്ചിയിലുള്ള പ്രഫുൽ പട്ടേൽ ഹെലികോപ്റ്റർ മാർഗമാണ് ലക്ഷദ്വീപിലേയ്ക്ക് തിരിക്കുക. ഒരാഴ്ച ലക്ഷദ്വീപിൽ തുടരുന്ന പ്രഫുൽ പട്ടേൽ നിലവിൽ നടപ്പാക്കുന്ന ഭരണപരിഷ്‌കാരങ്ങളുടെ പുരോഗതി വിലയിരുത്തും.
സന്ദർശനത്തിനിടെ പ്രതിഷേധ സാധ്യതകൾ നിലനിൽക്കുന്നതിനാൽ വൈ കാറ്റഗറി സുരക്ഷായാണ് പ്രഫുൽ പട്ടേലിന് ഒരുക്കിയിരിക്കുന്നത്. നേരത്തെ എയർഫോഴ്‌സിന്റെ പ്രത്യേക വിമാനത്തിൽ സന്ദർശനം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്.വൻ സാമ്പത്തിക ധൂർത്ത് വാർത്തയായതോടെ പ്രത്യേക വിമാന യാത്ര ഒഴിവാക്കുകയായിരുന്നു.
Read Also:‘ബയോ വെപൺ തന്നെയാണ് പ്രഫുൽ പട്ടേൽ’; ആയിഷ സുൽത്താനയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെ സുധാകരൻ
അതേസമയം, ലക്ഷദ്വീപ് ഭരണപരിഷ്‌കാരങ്ങൾക്കെതിരായ വിവിധ പൊതുതാത്പര്യ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സേവ് ലക്ഷദ്വീപ് ഫോറത്തിനു വേണ്ടി ദ്വീപ് എം.പി മുഹമ്മദ് ഫൈസൽ അടക്കമുള്ളവർ നൽകിയ ഹർജികളാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലുള്ളത്. ലക്ഷദ്വീപ് ഭരണകൂടമിറക്കിയ കരട് നിയമങ്ങൾ, സർക്കാർ ഡയറിഫാമുകൾ പൂട്ടാനുള്ള തീരുമാനം, ഉച്ചഭക്ഷണ മെനു പരിഷ്‌കരിച്ച നടപടി എന്നിവയാണ് ഹർജിക്കാർ ചോദ്യം ചെയ്യുന്നത്.
Story Highlights: prabhu lpatel lakshadweep visit
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here