ടോക്യോ ഒളിമ്പിക്സ് അഞ്ചാം ദിനം; ഷൂട്ടിങ്ങിലും ഹോക്കിയിലും ഇന്ത്യയ്ക്ക് മത്സരങ്ങള്‍

ടോക്കിയോ ഒളിമ്പിക്സ് അഞ്ചാം ദിനവും ഇന്ത്യൻ ഷൂട്ടിങ് ടീം കളത്തിൽ. ഹോക്കിയിലും ഇന്ന് ഇന്ത്യയ്ക്ക് മത്സരമുണ്ട്.
ഷൂട്ടിങ്ങിൽ 10 മീറ്റർ എയർ പിസ്റ്റൾ മിക്സ്ഡ് ടീം വിഭാഗത്തിൽ മനു ഭേകർ-സൗരഭ് ചൗധരി, യശസ്വിനി ദേശ്വാൾ-അഭിഷേക് വർമ സഖ്യം മത്സരിക്കും.
ഹോക്കിയിൽ പൂൾ എയിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യ സ്പെയ്നിനെ നേരിടും. ബാഡ്മിന്റൺ പുരുഷ ഡബിൾസിൽ സാത്നിക് സായ്രാജ് – ചിരാഗ് ഷെട്ടി സഖ്യവും മത്സരിക്കാനിറങ്ങുന്നുണ്ട്.
ബോക്സിങ് വനിതകളുടെ 69 കിലോ വിഭാഗത്തിൽ ലോവ്ലിന ബോർഗോഹൈൻ ഇന്നിറങ്ങും.ഷൂട്ടിങ് 10 മീറ്റർ എയർ റൈഫിൾ മിക്സ് ടീം ഇനത്തിൽ ഇളവേണിൽ വാളറിവൻ-ദിവ്യാൻഷ് പൻവാർ, ദീപക് കുമാർ – അഞ്ജും മൊദ്ഗിൽ സഖ്യം മത്സരിക്കും.
സമയക്രമം – ടോക്കിയോയിൽ ഇന്ത്യ ഇന്ന്
ഷൂട്ടിംഗ്
രാവിലെ 5.30 മുതല്‍-10 മീറ്രര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ടീം
രാവിലെ 9.45 മുതല്‍ -10 മീ.എയര്‍ റൈഫിള്‍ മിക്സ്സഡ് ടീം
ഹോക്കി
രാവിലെ 6.30 മുതല്‍ – പുരുഷ ടീം സ്‌പെയിനെതിരെ
ബാഡ്മിന്റണ്‍
രാവിലെ 8.30 മുതല്‍ -പുരുഷ ഡബിള്‍സ്
ടേബിള്‍ ടെന്നിസ്
രാവിലെ 8.30 മുതല്‍ – അചാന്ത ശരത്കമല്‍
ബോക്സിംഗ്
രാവിലെ 10.57 മുതല്‍ – വനിതകള്‍ (ലൊവ്‌ലിന)
സെയിലിംഗ്
രാവിലെ 11.20 മുതല്‍ -പുരുഷമാരുടെ റേസ്1 (ഗണപതി,വരുണ്‍)
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here