നിയമസഭ കയ്യാങ്കളി കേസ് : ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധവുമായി യുവമോര്‍ച്ച

നിയമസഭ കയ്യാങ്കളി കേസില്‍ വിചാരണ നേരിടണമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധവുമായി യുവമോര്‍ച്ച. പാലക്കാട് നഗരത്തിലാണ് യുവമോര്‍ച്ച പ്രതിഷേധം സംഘടിപ്പിച്ചത്. മന്ത്രി ശിവന്‍കുട്ടിയുടെ കോലം കത്തിച്ചായിരുന്നു പ്രതിഷേധം.
യുവമോര്‍ച്ച ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവന്‍ ഉദ്ഘാടനം ചെയ്തു. ജനാധിപത്യത്തിന്റെ ധാര്‍മിക ബോധം ഉള്‍ക്കൊണ്ട് മന്ത്രി ശിവന്‍കുട്ടി രാജിവെയ്ക്കണമെന്നും ഇടതുപക്ഷ സര്‍ക്കാരിനേറ്റ കനത്ത പ്രഹരമാണ് സുപ്രീം കോടതി വിധി എന്നും പ്രശാന്ത് ശിവന്‍ പറഞ്ഞു. ജില്ല സെക്രട്ടറി നവീന്‍ വടക്കന്തറ, എം മനോജ്, R. ദിനേശ്, S വിഷ്ണുപ്രസാദ്, R.ഗോകുല്‍, S.ശരവണന്‍ എന്നിവരും പ്രതിഷേധത്തില്‍ പങ്കെടുത്തു.
അതേസമയം നിയമസഭാ കൈയാങ്കളി കേസില്‍ മന്ത്രി ശിവന്‍കുട്ടിക്കും സര്‍ക്കാരിനുമെതിരെ വിമര്‍ശനവുമായി ബിജെപി നേതാവ് സന്ദീപ് വാര്യരും രംഗത്തെതി. ജനപ്രതിനിധി എന്ന സവിശേഷ അധികാരം ഉപയോഗിച്ച് വിചാരണയില്ലാതെ രക്ഷപെടാനാകില്ലെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്.
ശിക്ഷിക്കാതെ വിടാന്‍ സാധ്യതയില്ലാത്ത കേസായി ഇത് മാറിയെന്നു സന്ദീപ് വാര്യര്‍ പറയുന്നു. മുഖ്യമന്ത്രി ഇടപെട്ടാലും രക്ഷയില്ലെന്നും ഫേസ്ബുക്ക് പോസ്‌റ്റില്‍ സന്ദീപ് വാര്യര്‍ കുറിച്ചു.
സന്ദീപ് വാര്യരുടെ ഫേസ്‌ബുക്ക് പോസ്‌റ്റ് പൂര്‍ണരൂപം ചുവടെ:
നിയമസഭയില്‍ പൊതുമുതല്‍ നശിപ്പിച്ച കേസില്‍ ജനപ്രതിനിധി എന്ന സവിശേഷ അധികാരം ഉപയോഗിച്ച് വിചാരണ നേരിടാതെ രക്ഷപ്പെടാനാവില്ല എന്ന് സുപ്രീം കോടതി വ്യക്തമായി ഉത്തരവിട്ടു കഴിഞ്ഞു.
ശിവന്‍കുട്ടിയും സംഘവും നിയമസഭ തല്ലി തകര്‍ത്തോ എന്നതിന് ദൃശ്യങ്ങള്‍ തെളിവാണ് . അത് മാത്രമാണ് ഇനി വിചാരണക്കോടതിക്ക് പരിഗണിക്കാനുള്ള വിഷയം .
ശിക്ഷിക്കാതെ വിടാന്‍ ഒരു സാധ്യതയുമില്ലാത്ത കേസായി നിയമസഭ തല്ലിതകര്‍ത്ത കേസ് മാറിയിരിക്കുന്നു .
മുഖ്യമന്ത്രി ‘അനാവശ്യമായി’ ഇടപെട്ടാല്‍ പോലും ഇനി രക്ഷയില്ല .
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here