Advertisement

ഡ്യൂറൻഡ് കപ്പ് സെപ്തംബറിലെന്ന് സൂചന; ബ്ലാസ്റ്റേഴ്സും ഗോകുലവും തമ്മിൽ ഏറ്റുമുട്ടിയേക്കും

July 28, 2021
Google News 2 minutes Read
durand gokulam kerala blasters

ഏഷ്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെൻ്റായ ഡ്യൂറൻഡ് കപ്പ് സെപ്തംബറിലെന്ന് സൂചന. സെപ്തംബർ അഞ്ചിന് ടൂർണമെൻ്റ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. 2019ൽ ഗോകുലം കേരളയാണ് ചാമ്പ്യന്മാരായത്. കൊവിഡ് ബാധയെ തുടർന്ന് കഴിഞ്ഞ സീസണിൽ ഡ്യൂറൻഡ് കപ്പ് നടത്തിയിരുന്നില്ല. (durand gokulam kerala blasters)

ടൂർണമെൻ്റിൽ പങ്കെടുക്കുന്ന ടീമുകൾ ഏതൊക്കെയാവും എന്നതിനെപ്പറ്റി വ്യക്തത ഉണ്ടായിട്ടില്ലെങ്കിലും കേരള ക്ലബുകളായ ഗോകുലം കേരളയും കേരള ബ്ലാസ്റ്റേഴ്സും പരസ്പരം ഏറ്റുമുട്ടിയേക്കുമെന്നും സൂചനയുണ്ട്.

Read Also: എഐഎഫ്എഫ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; സന്ദേശ് ജിങ്കനും ബാല ദേവിയും മികച്ച താരങ്ങൾ

അതേസമയം, വരുന്ന സീസണിലും ഐഎസ്എൽ ഗോവയിൽ തന്നെ നടന്നേക്കും എന്നാണ് റിപ്പോർട്ട്. രാജ്യത്തെ കൊവിഡ് വ്യാപനം പരിഗണിച്ച് ഒരു സ്ഥലത്ത് തന്നെ ഇത്തവണയും ഐഎസ്എൽ നടത്തിയേക്കുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ സീസൺ ഗോവയിലാണ് നടത്തിയത്. ലീഗ് വിജയകരമായിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണയും മത്സരങ്ങൾ ഗോവയിൽ തന്നെ നടക്കുമെന്ന് സൂചനയുണ്ട്. ഗോവയ്ക്കൊപ്പം കൊൽക്കത്തയും സംഘാടകർ പരിഗണിക്കുന്നുണ്ട്.

ഗോവയിലെ മൂന്ന് സ്റ്റേഡിയങ്ങളിലായാണ് കഴിഞ്ഞ സീസൺ ഐഎസ്എൽ നടത്തിയത്. സീസണിൽ മുംബൈ സിറ്റി എഫ്സി സീസൺ ഡബിൾ നേടിയിരുന്നു. ലീഗ് ഘട്ടത്തിൽ ഒന്നാമതെത്തി ഐഎസ്എൽ ഷീൽഡ് സ്ന്തമാക്കിയ ഐലാൻഡേഴ്സ് ഫൈനലിൽ വിജയിച്ച് ഐഎസ്എൽ കിരീടവും സ്വന്തമാക്കിയിരുന്നു.

Story Highlights: durand cup september gokulam kerala blasters

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here